ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ; മമത ബാനർജിക്ക് നിർണായകം

രണ്ടാംഘട്ടത്തിൽ വിധിയെഴുത്ത് 91 സീറ്റുകളിൽ
Final phase of voting in Bengal tomorrow
ബംഗാളിൽ രണ്ടാംഘട്ട വിധിയെഴുത്ത്
Published on
Updated on

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 4 ജില്ലകളിലായുള്ള 91 സീറ്റുകളിലാണ് നാളെ വിധിയെഴുത്ത്. തൃണമൂലിനും കോൺഗ്രസിനും നിർണായകമായ വിധിയെഴുത്താണ് നടക്കുന്നത്.

അതുകൊണ്ട് തന്നെ ഇരുപാർട്ടികൾക്കും ജീവന്മരണപോരാട്ടമാണ് നടക്കുക. മുൻ വർഷം തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയ മേഖല കൂടിയാണിത്. ഈ മേഖലയിലെ വോട്ട് പിടിക്കാനാണ് ഇക്കുറി ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ പ്രചാരണത്തിനായി ബംഗാളിലെത്തിയിരുന്നു.

Final phase of voting in Bengal tomorrow
പട്യാലയില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം, സമീപം ശരരീരഭാഗങ്ങള്‍ വേര്‍പെട്ട നിലയില്‍ മൃതദേഹം; അട്ടിമറിയെന്ന് സംശയം

മമത ബാനർജിയും മുൻ സഹപ്രവർത്തകനും നിലവിലെ ബിജെപി നേതാവുമായ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂരാണ് രണ്ടാംഘട്ടത്തിൽ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്.

ഈ മണ്ഡലം മമതയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. രണ്ടാംഘട്ട തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ബംഗാൾ ആര് ഭരിക്കുമെന്ന് അറിയാൻ സാധിക്കും.

Final phase of voting in Bengal tomorrow
പ്രശസ്ത ബോളിവുഡ് നടന്‍ ഭരത് കപൂര്‍ അന്തരിച്ചു
News Malayalam 24x7
newsmalayalam.com