പട്യാലയില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം, സമീപം ശരരീരഭാഗങ്ങള്‍ വേര്‍പെട്ട നിലയില്‍ മൃതദേഹം; അട്ടിമറിയെന്ന് സംശയം

പൊട്ടിത്തെറിയില്‍ ട്രാക്കിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.
പട്യാലയില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം, സമീപം ശരരീരഭാഗങ്ങള്‍ വേര്‍പെട്ട നിലയില്‍ മൃതദേഹം; അട്ടിമറിയെന്ന് സംശയം
Published on
Updated on

ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാലയില്‍ റെയില്‍വേ ട്രാക്കിന് സമീപം സ്‌ഫോടനം. തിങ്കളാഴ്ച രാത്രിയോടെയാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയില്‍ ട്രാക്കിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.

സമീപ പ്രദേശത്ത് നിന്ന് ഒരാളുടെ മൃതദേഹവും പൊലീസ് കണ്ടെടുത്തു. ശംഭു-അബാല റെയില്‍ ട്രാക്കിന് സമീപമാണ് സംഭവം. മരിച്ചയാളും സ്‌ഫോടനവും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പട്യാലയില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം, സമീപം ശരരീരഭാഗങ്ങള്‍ വേര്‍പെട്ട നിലയില്‍ മൃതദേഹം; അട്ടിമറിയെന്ന് സംശയം
ഒന്നിച്ച് കഴിഞ്ഞു, ഒരു കുട്ടിയായി; ബന്ധം പിരിയുമ്പോള്‍ എങ്ങനെ പീഡനമാകും? ലിവിങ് ടുഗെദര്‍ കേസില്‍ സുപ്രീം കോടതി

ചരക്ക് തീവണ്ടികളുടെ ഗതാഗതത്തിന് വേണ്ടി മാറ്റിവച്ച പാളത്തിലാണ് സ്‌ഫോടനമുണ്ടായത്. അപകടകരമായ സ്‌ഫോടനമല്ല ഉണ്ടായതെന്നും എന്നാല്‍ അട്ടിമറി സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

മരിച്ചയാളുമായി ബന്ധപ്പെട്ടും അന്വേഷണം നടന്നുകൊണ്ടിരിക്കുയാണെന്നും, മരിച്ചയാള്‍ക്കും സ്‌ഫോടനവും തമ്മില്‍ ബന്ധമുണ്ടോ എന്നും അന്വേഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശരീരഭാഗങ്ങള്‍ വേര്‍പെട്ടു കിടക്കുന്ന നിലയാണ് മൃതദേഹം കണ്ടെടുത്തതെന്നും മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും പട്യാല എസ്എസ്പി പറഞ്ഞു.

പട്യാലയില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം, സമീപം ശരരീരഭാഗങ്ങള്‍ വേര്‍പെട്ട നിലയില്‍ മൃതദേഹം; അട്ടിമറിയെന്ന് സംശയം
ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ യഥാർത്ഥ്യമായി; രാജ്യത്ത് 20 ബില്യൺ ഡോളർ നിക്ഷേപം
News Malayalam 24x7
newsmalayalam.com