ഒരുപിടി ചുവന്ന പൂക്കൾ; ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി ജി.സുധാകരൻ

ചാരൂംമൂടിലെ രക്തസാക്ഷി മണ്ഡപത്തിലെത്തി ജി. സുധാകരൻ പുഷ്പാർച്ചന നടത്തി
G. Sudhakaran visits Bhuvaneshwar's martyrdom hall
ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി ജി.സുധാകരൻ
Published on: 
Updated on: 

ആലപ്പുഴ: നിയുക്ത അമ്പലപ്പുഴ എംഎൽഎ ജി.സുധാകരൻ ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. ഭാര്യയോടൊപ്പം ഇന്ന് രാവിലെയോടെയാണ് എത്തിയത്. ചാരൂംമൂട് സിപിഐഎം ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള രക്തസാക്ഷി മണ്ഡപത്തിലാണ് സുധാകരൻ എത്തിയത്.

സിപിഐഎം വിട്ട് കോൺഗ്രസ് പിന്തുണയോടെ സ്ഥാനാർഥിയായപ്പോൾ സിപിഐഎം സുധാകരനെ വിമർശിച്ചിരുന്നത് ഭുവനേശ്വരൻ്റെ പേര് ഉപയോഗിച്ചായിരുന്നു. കെ എസ് യു വകവരുത്തിയ ഭുവനേശ്വരനെ സുധാകരൻ മറന്നുവെന്ന് പാർട്ടി പ്രചാരണം നടത്തിയിരുന്നു.

G. Sudhakaran visits Bhuvaneshwar's martyrdom hall
കോടിയേരി ബാലകൃഷ്ണന്റ വീട്ടിലെത്തി ടി.കെ. ഗോവിന്ദനും ഭാര്യയും; സന്ദർശനം തളിപ്പറമ്പിലെ വൻ വിജയത്തിന് പിന്നാലെ

എന്നാൽ എസ്എഫ്ഐയുടെ സഹായത്തോടെ കെഎസ് യു വകവരുത്തിയെന്നാണ് പിന്നീട് സുധാകരൻ തിരുത്തിയത്. ഭുവനേശ്വരൻ്റെ പേരിൽ സുധാകരനെ തോൽപ്പിക്കാൻ സിപിഐഎം ശ്രമിച്ചെങ്കിലും അതിൽ തളർന്ന് വീഴാതെ സുധാകരൻ ജയിച്ചുകയറി. ഒടുവിൽ വൻ വിജയത്തിന് ശേഷം ഇന്ന് ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ സുധാകരൻ എത്തി പുഷ്പാർച്ചന നടത്തി.

G. Sudhakaran visits Bhuvaneshwar's martyrdom hall
ഇന്ത്യയിൽ ഒരുപാട് കരിമ്പിൻ തോട്ടങ്ങൾ ഉള്ളപ്പോൾ കേരളത്തിൽ കറുകപ്പുല്ല് തിന്നാൻ അദ്ദേഹം വരുമോ? കെസിയെ വാനോളം പുകഴ്ത്തി വെള്ളാപ്പള്ളിയുടെ മറുകണ്ടം ചാടൽ