കോടിയേരി ബാലകൃഷ്ണന്റ വീട്ടിലെത്തി ടി.കെ. ഗോവിന്ദനും ഭാര്യയും; സന്ദർശനം തളിപ്പറമ്പിലെ വൻ വിജയത്തിന് പിന്നാലെ

ഇന്നാണ് ടി.കെ. ഗോവിന്ദനും ഭാര്യയും കോടിയേരിയുടെ വീട്ടിലെത്തിയത്
കോടിയേരി ബാലകൃഷ്ണന്റ വീട്ടിലെത്തി ടി.കെ. ഗോവിന്ദനും ഭാര്യയും; സന്ദർശനം തളിപ്പറമ്പിലെ വൻ വിജയത്തിന് പിന്നാലെ
Published on
Updated on

കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റ വീട്ടിലെത്തി. തളിപ്പറമ്പിലെ വൻ വിജയത്തിന് പിന്നാലെയാണ് ടി.കെ. ഗോവിന്ദനും ഭാര്യ കെ.പി. രമണിയും കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തിയത്.

കോടിയേരി ബാലകൃഷ്ണന്റ വീട്ടിലെത്തി ടി.കെ. ഗോവിന്ദനും ഭാര്യയും; സന്ദർശനം തളിപ്പറമ്പിലെ വൻ വിജയത്തിന് പിന്നാലെ
"മുസ്ലീം ലീഗ് ഒഴികെയുള്ളവർക്ക് ഒന്നിൽ കൂടുതൽ മന്ത്രി സ്ഥാനം നൽകില്ല"; നിലപാട് കടുപ്പിച്ച് കോൺഗ്രസ് | EXCLUSIVE

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പടനയിച്ച ടി.കെ. ഗോവിന്ദന് തളിപ്പറമ്പിൽ അട്ടിമറി വിജയമാണ് ഉണ്ടായത്. എം.വി. ഗോവിന്ദന് പിന്നാലെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനെതിരെ രംഗത്തെത്തിയ ടി.കെ. ഗോവിന്ദനെ കുലംകുത്തിയെന്നായിരുന്നു പാർട്ടി വിശേഷിപ്പിച്ചത്. അപ്പോഴും തന്‍റെ ആരോപണത്തിൽ ഉറച്ച് നിന്ന ടി.കെ. ഗോവിന്ദന് കോൺഗ്രസ് പിന്തുണയും പ്രഖ്യാപിച്ചു. തളിപമ്പിൽ നിന്ന് 12,627 വോട്ടിന്‍റെ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ടി.കെ. ഗോവിന്ദൻ വിജയിച്ചത്.

മുൻ സിപിഐഎം കണ്ണൂർ ജില്ല കമ്മറ്റി അംഗം ടി.കെ. ഗോവിന്ദൻ യുഡിഎഫിന് വേണ്ടി മത്സരിച്ചുവെന്നത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര്യ പി.കെ. ശ്യാമളയെ സിപിഐഎം സ്ഥാനാർഥിയായി തീരുമാനിച്ചതാണ് ടി.കെ. ഗോവിന്ദൻ്റെ പാർട്ടിയിൽ നിന്നുള്ള പുറത്ത് പോകലിന് കാരണം. വിജയിച്ചില്ലെങ്കിൽ മറ്റൊരു ടി.പി. ചന്ദ്രശേഖരൻ ആവർത്തിക്കുമെന്ന് അദ്ദേഹം പ്രചാരണത്തിനിടെ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു.

Related Stories

"തെറ്റുപറ്റിയെന്ന് ഏറ്റുപറയാൻ സിപിഐഎം നേതൃത്വം തയ്യാറാകണം, പാർട്ടിയുടെ പോക്ക് ഏകാധിപത്യത്തിലേക്ക്"; റിവ്യൂ റിപ്പോർട്ടിനെതിരെ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും
mv govindan pinarayi vijayan
പ്രതിസന്ധിഘട്ടത്തിൽ പിണറായി തന്നെ പാർട്ടിയെ നയിക്കുന്നതാണ് നല്ലത്, ഏത് പ്രതിസന്ധിയെയും നേരിടാൻ അദ്ദേഹത്തിന് കഴിയും: ടി.കെ. ഗോവിന്ദൻ
Vinodini Balakrishnan
News Malayalam 24x7
newsmalayalam.com