വോട്ടർ പട്ടികയിൽ പേരുണ്ടോ? പോളിങ് സ്റ്റേഷൻ ഏതാണ്? പരിശോധിക്കാൻ ഇനിയും വൈകിക്കല്ലേ!

വോട്ടവകാശം വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വോട്ടർ പട്ടികയിലെ പരിശോധന ഇന്ന് തന്നെ പൂർത്തിയാക്കുക
വോട്ടർ പട്ടികയിൽ പേരുണ്ടോ? പോളിങ് സ്റ്റേഷൻ ഏതാണ്? പരിശോധിക്കാൻ ഇനിയും വൈകിക്കല്ലേ!
Published on
Updated on

കൊച്ചി: ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാനുള്ള പൗരൻമാരുടെ അവകാശമാണ് വോട്ടവകാശം. അതുകൊണ്ട് തന്നെ വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നയെന്നത് ഉറപ്പുവരുത്തേണ്ടത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ വോട്ടെടുപ്പ് ആയതിനാൽ ഈ ഘട്ടത്തിൽ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കില്ല. എങ്കിലും പോളിങ് ദിനത്തിലുണ്ടാകുന്ന ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ വോട്ടർമാർ പ്രധാനമായും പരിശോധിക്കേണ്ട ഒന്നാണ് വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നത്. ഇതോടൊപ്പം വോട്ടർ പട്ടികയിലെ നിങ്ങളുടെ പേരും ക്രമനമ്പറും പോളിങ് സ്റ്റേഷനും എല്ലാം ഓൺലൈനായി കണ്ടെത്താനാകും. അതുനുള്ള വഴികൾ താഴെ നൽകുന്നു.

1. നാഷണൽ വോട്ടർ സർവീസ് പോർട്ടൽ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ voters.eci.gov.in (മുൻപ് nvsp.in) വഴി നിങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം. വെബ്സൈറ്റിലെ 'Search in Electoral Roll' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേര്, പിതാവിന്റെ പേര്, പ്രായം, മണ്ഡലം തുടങ്ങിയ വിവരങ്ങൾ നൽകി തിരയാവുന്നതാണ്. നിങ്ങളുടെ വോട്ടർ ഐഡി കാർഡ് (EPIC) നമ്പർ കൈവശമുണ്ടെങ്കിൽ അത് നൽകിയും വളരെ വേഗത്തിൽ വിവരങ്ങൾ കണ്ടെത്താം. നിങ്ങളുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഒടിപി (OTP) വഴിയും വിവരങ്ങൾ ഉറപ്പാക്കാം.

2. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് (Voter Helpline App)

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് 'Voter Helpline App' ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ പരിശോധിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. ലോഗിൻ ചെയ്ത ശേഷം 'Electoral Search' എന്നതിൽ നിങ്ങളുടെ വിവരങ്ങൾ നൽകിയാൽ വോട്ടിങ് ബൂത്ത്, ക്രമനമ്പർ എന്നിവ ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ ലഭിക്കും. ഡിജിറ്റൽ വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യാനും ഈ ആപ്പ് സഹായിക്കും.

വോട്ടർ പട്ടികയിൽ പേരുണ്ടോ? പോളിങ് സ്റ്റേഷൻ ഏതാണ്? പരിശോധിക്കാൻ ഇനിയും വൈകിക്കല്ലേ!
"സ്ഥാനാർഥികളെ നോക്കി വോട്ട് ചെയ്യണം"; മുന്നണികൾക്ക് പിന്തുണ പ്രഖ്യാപിക്കാതെ ലത്തീൻ രാഷ്ട്രീയ കാര്യ സമിതി

3. എസ്.എം.എസ് (SMS) വഴി പരിശോധിക്കാം

വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950ലേക്ക് എസ്എംഎസ് അയച്ചാലും വോട്ടർ പട്ടിക പരിശോധിക്കാൻ സാധിക്കും. ഇതിനായി ഇസിഐ എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം ഇലക്ഷന്‍ ഐഡികാര്‍ഡിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്ത് 1950 ലേക്ക് അയക്കുക. വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ മറുപടി എസ്എംഎസ് ആയി ലഭിക്കും. നിങ്ങളുടെ വോട്ട് സംബന്ധിച്ച വിവരങ്ങൾ, വോട്ടിങ് കേന്ദ്രം എന്നിവ മറുപടിയായി ലഭിക്കും.

4. ഫോൺ കോൾ

വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് വിളിച്ചാലും വിവരങ്ങൾ ലഭ്യമാകും. എസ്ടിഡി കോഡ് ചേര്‍ത്തു വേണം വിളിക്കാന്‍. തുടര്‍ന്ന് വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും.

ഓർക്കുക ഒരു ജനാധിപത്യ രാജ്യത്തെ പൗരന് ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനായി ഭരണഘടന നൽകുന്ന മൗലികമായ അവകാശമാണ് വോട്ടവകാശം. അത് വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വോട്ടർ പട്ടികയിലെ പരിശോധന ഇന്ന് തന്നെ പൂർത്തിയാക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com