യുഡിഎഫ് റാലിക്ക് ആളുകളെ വേണമെന്ന ആപ്പിലെ പരസ്യം; പരാതി നൽകി കെ. മുരളീധരൻ

പരസ്യത്തിന് പിന്നിൽ കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനുള്ള സിപിഐഎം ഗൂഢാലോചനയെന്ന് ആരോപണം
കെ. മുരളീധരൻ
കെ. മുരളീധരൻ
Published on
Updated on

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് റാലിക്ക് ആളുകളെ വേണമെന്ന ആപ്പിലെ പരസ്യത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി കെ. മുരളീധരൻ. വാർത്ത അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

കെ. മുരളീധരൻ
ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന് പരാതി; യുഡിഎഫിൻ്റെ അനൗൺസ്മെൻ്റ് വാഹനം പിടികൂടി

സിപിഐഎം ഗൂഢാലോചന നടത്തി കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നാണ് പരാതി. വാർത്ത നൽകിയ ചാനലിൽ നിന്ന് തെളിവുകൾ അടിയന്തിരമായി പിടിച്ചെടുക്കണമെന്നും വ്യാജ പരസ്യം നൽകിയവർക്കെതിരെ ക്രിമിനൽ കേസെടുത്ത് കർശനമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. വ്യാജവാർത്തക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്.

കെ. മുരളീധരൻ
സംസ്ഥാനത്ത് മധ്യവേനലവധി വെട്ടിക്കുറച്ചെന്ന് വ്യാജ സർക്കുലർ; കേസെടുത്ത് പൊലീസ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com