

കോഴിക്കോട്: ബേപ്പൂരില്‍ പി.വി. അന്‍വറിന്റെ പരാജയം പ്രതീക്ഷിക്കാത്തത് എന്ന്് ഡിസിസി അധ്യക്ഷനും കൊയിലാണ്ടി നിയുക്ത എംഎല്‍എയുമായ കെ. പ്രവീണ്‍ കുമാര്‍. ബേപ്പൂരില്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കും. റിയാസിന്റെ മികവുകൊണ്ടല്ല അവിടെ എല്‍ഡിഎഫ് വിജയിച്ചതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
4000 വോട്ടിന് യുഡിഎഫ് ജയിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല. അടിയന്തരമായി മണ്ഡല യോഗം വിളിക്കുമെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നും പാര്‍ട്ടി പറയുന്നതിനനുസരിച്ചായിരിക്കും തീരുമാനമെന്നും മന്ത്രി സ്ഥാനം തീരുമാനിക്കേണ്ടത് നേതൃത്വമാണെന്നും എന്ത് തീരുമാനിച്ചാലും സന്തോഷമെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ എല്ലാ സ്ഥലത്തും സിപിഐഎം വോട്ട് യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ സംഘടനാ ദൗര്‍ബല്യമുണ്ടായി. അന്‍വറിനെ ജില്ലയിലെ കോണ്‍ഗ്രസും സംസ്ഥാന നേതൃത്വവും ചേര്‍ത്തുനിര്‍ത്തും. നീതി പൂര്‍വ്വമല്ലാത്ത കാര്യം ചെയ്ത മുഴുവന്‍ ഉദ്യോഗസ്ഥരും കരുതിയിരിക്കണമെന്നും അത് പൊലീസ് ഉദ്യോഗസ്ഥനായാലും അല്ലെങ്കിലും കരുതിയിരിക്കണമെന്നും പ്രതികാര നടപടിയല്ല കൃത്യമായ അന്വേഷണമുണ്ടാകുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീനയ്ക്ക് നീതി ലഭിക്കും. നഷ്ടപരിഹാരം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞിട്ടുണ്ട്. യുഡിഎഫ് വളര്‍ച്ചയുണ്ടാക്കിയതും പരിശോധിക്കുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
ബേപ്പൂരില്‍ 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റിയാസ് വീണ്ടും ബേപ്പൂരില്‍ വിജയിച്ചത്. 2021ല്‍ വിജയിച്ചത് അപേക്ഷിച്ച് ഭൂരിപക്ഷത്തില്‍ വലിയ കുറവാണ് ബേപ്പൂരില്‍ റിയാസിനുണ്ടായത്.