

കോട്ടയം: സമ്പൂര്‍ണ പരാജയത്തിന്റെ കനത്ത ആഘാതത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം. മത്സരിച്ച പന്ത്രണ്ട് സീറ്റിലേയും തോല്‍വി പാര്‍ട്ടിയില്‍ സൃഷ്ടിച്ചത് സമാനതകളില്ലാത്ത പ്രതിസന്ധി. പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. യുഡിഎഫില്‍ ചേക്കേറിയിരുന്നെങ്കില്‍ തിരിച്ചടി നേരിടില്ലായിരുന്നുവെന്ന് വികാരം.
ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നേരിടേണ്ടി വന്നത്. രണ്ടിലെ ചിഹ്നത്തില്‍ മത്സരിച്ച 12 ഇടത്തും വാടിക്കൊഴിഞ്ഞു. ചെയര്‍മാന്‍ ജോസ് കെ. മാണി അടക്കമുള്ള നേതാക്കളുടെ തോല്‍വി വലിയ പ്രതിസന്ധിയിലാണ് പാര്‍ട്ടിയെ എത്തിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണിമാറ്റ ചര്‍ച്ച കേരള കോണ്‍ഗ്രസ് യുഡിഎഫുമായി ആരംഭിച്ചത് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുമായി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ നിലപാട് എടുത്തിരുന്നു.
പാളിപ്പോയ മുന്നണി മാറ്റ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ റോഷി അഗസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോസ് കെ. മാണിയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുകയാണ്.
റോഷി പാര്‍ട്ടിയെ ഒറ്റിക്കൊടുത്തെന്നും മുന്നണി മാറ്റത്തിന് അവസരം ലഭിച്ചപ്പോള്‍ ഉപയോഗിച്ചില്ലെന്നും കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണന്‍ പുതിയേടത്ത് കുറ്റപ്പെടുത്തി.
യുഡിഎഫുമായി ചര്‍ച്ചയ്ക്കുള്ള അവസരം ജോസ് കെ. മാണി സൃഷ്ടിച്ചു. ഇത് പ്രമോദ് നാരായണന്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നുമാണ് ആരോപണം. അതേസമയം മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെടാന്‍ കാരണം സിപിഐഎമ്മില്‍ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കാത്തതാണെന്നും ഒരുവിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി മത്സരിച്ച എട്ടില്‍ ഏഴു സീറ്റിലും വിജയിച്ച തിളക്കവുമായി നില്‍ക്കുകയാണ് ജോസഫ് വിഭാഗം. കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ മോന്‍സ് ജോസഫ് ആയിരിക്കുമെന്ന് അപു ജോണ്‍ ജോസഫ് വ്യക്തമാക്കി. തൊടുപുഴയിലെ പി.ജെ. ജോസഫിന്റെ വസതിയില്‍ ജോസഫ് വിഭാഗത്തിന്റെ 7 എംഎല്‍എമാരും പങ്കെടുത് യോഗം ചേര്‍ന്നു. രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് നിലവില്‍ തീരുമാനം.