സീറ്റ് കിട്ടാത്തവർക്ക് സർക്കാർ രൂപീകരിക്കുമ്പോൾ അർഹമായ പദവി, പ്രചാരണത്തിൽ ഏത് കോൺഗ്രസ്‌ നേതാക്കളുടെ പടം വച്ചാലും പ്രശ്നമില്ല: കെ.സി. വേണുഗോപാൽ

തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തവർക്ക് ഹൃദയത്തിലാണ് സ്ഥാനം എന്നായിരുന്നു വി.ഡി.സതീശൻ്റെ പ്രതികരണം
കെ.സി. വേണുഗോപാൽ
Source: Social Media
Published on
Updated on

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതെ കലാപം ഉയർത്തിയവരെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം. സീറ്റ് ലഭിക്കാത്തവർക്ക് സർക്കാർ രൂപീകരിക്കുമ്പോൾ അർഹമായ പദവി നൽകുമെന്ന് കെ.സി. വേണുഗോപാൽ പറ‍ഞ്ഞു. സുധാകരന്റെ പേരിൽ എന്തെല്ലാം കോലാഹലം മാധ്യമങ്ങൾ ഉണ്ടാക്കി. പാർട്ടിയാണ് വലുത് എന്ന് സുധാകരൻ പറഞ്ഞില്ലേയെന്നും കെ.സി. വേണുഗോപാൽ ചോ‍ദിച്ചു.

കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ കെ.സി. വേണുഗോപാൽ പക്ഷത്തിന് മുൻതൂക്കമെന്ന വാർത്തയിലും അദ്ദേഹം പ്രതികരിച്ചു. എല്ലാ സ്ഥാനാർത്ഥികളും തന്റെ ആളുകളാണ്. കെ.സിയുടെയും വി.ഡിയുടെയും ചെന്നിത്തലയുടെയും ആളുകൾ ആണ് എല്ലാ സ്ഥാനാർഥികളും. പോസ്റ്ററിൽ തന്റെ ചിത്രം വയ്ക്കാൻ ആരോടും പറഞ്ഞിട്ടില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

കെ.സി. വേണുഗോപാൽ
മുഖ്യമന്ത്രി ഫോണിലേക്ക് വിളിച്ചതായി കണ്ടില്ല, ജില്ലാ സെക്രട്ടേറിയറ്റിലെ അംഗങ്ങൾ വീട്ടിലെത്തിയപ്പോൾ കോൾ കൈമാറിയിട്ടില്ല: ജി. സുധാകരൻ

തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തവർക്ക് ഹൃദയത്തിലാണ് സ്ഥാനം എന്നായിരുന്നു വി.ഡി.സതീശൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏത് കോൺഗ്രസ്‌ നേതാക്കളുടെ പടം വച്ചാലും പ്രശ്നം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം വിട്ട് വന്ന ജി. സുധാകരനെ വിശ്വസിക്കുന്നു. അദ്ദേഹം ഒരു നുണയും പറയില്ല. നീതിമാനായ ഭരണാധികാരിയാണ് ജി. സുധാകരൻ. അദ്ദേഹം ഒരു നിലപാട് എടുത്തു നിൽകുമ്പോൾ കോൺഗ്രസ്‌ രാഷ്ട്രീയപരമായ പിന്തുണ കൊടുക്കുകയാണെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com