"മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾ പങ്കില്ല"; അന്തിമ തീരുമാനം ഹൈക്കമാൻഡിൻ്റേതെന്ന് എം.എം. ഹസൻ

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ലെന്ന് എം.എം. ഹസൻ
Constituent parties have no role in deciding the Chief Minister: m.m hassan
എം.എം. ഹസൻ
Published on
Updated on

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി നിർണയത്തിൽ ഘടകകക്ഷികൾക്ക് പങ്കില്ലെന്ന് മുതിർന്ന നേതാവ് എം.എം. ഹസൻ. എല്ലാ തീരുമാനവും ഹൈക്കമാൻഡ് എടുക്കും. മുഖ്യമന്ത്രി ആരെന്ന ചർച്ചയിൽ ഘടകകക്ഷികളുടെ അഭിപ്രായം തേടിയെന്ന് മാത്രമാണെന്നും ഹസൻ പറഞ്ഞു.

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ല. മാധ്യമങ്ങൾ പറയുന്നയാളെ മുഖ്യമന്ത്രിയാക്കാൻ പറ്റില്ല. വിവാദങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും ഹസൻ കുറ്റപ്പെടുത്തി.

Constituent parties have no role in deciding the Chief Minister: m.m hassan
ആരാകും മുഖ്യൻ? ഡൽഹിയിൽ ഇന്ന് നിർണായക ചർച്ച, നാളെ തീരുമാനമെന്ന് കെ. മുരളീധരൻ

നിലവിൽ നിയുക്ത എംഎൽഎമാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമില്ല. നേരത്തെയും എംഎൽഎ അല്ലാത്ത വ്യക്തി മുഖ്യമന്ത്രിയായിട്ടുണ്ട്. മത്സരിക്കാത്തയാൾ മുഖ്യമന്ത്രിയാവാൻ പാടില്ല എന്നില്ലെന്നും ഹസൻ പറഞ്ഞു.

Constituent parties have no role in deciding the Chief Minister: m.m hassan
"തെരഞ്ഞെടുപ്പിന് മുൻപ് കെ.സിയെ താങ്ങിയിരുന്നുവെങ്കിൽ വീട്ടിൽ ഇരുന്നേനെ"; റോജി എം. ജോണിൻ്റെ ഫേസ്ബുക്ക് പേജിൽ പ്രവർത്തകരുടെ രോഷപ്രകടനം
News Malayalam 24x7
newsmalayalam.com