"തോൽക്കുന്നത് കയ്യിലിരിപ്പാണ്, വിജയിക്കണമെങ്കിൽ വീട്ടിലിരുന്നാൽ പോരാ"; പത്തനംതിട്ട കോൺഗ്രസിനെതിരെ തുറന്നടിച്ച് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ

റിങ്കുവിനെ പിന്തുണച്ച് കോൺഗ്രസ് സ്ഥാനാർഥി പഴകുളം മധു
റിങ്കു ചെറിയാൻ
റിങ്കു ചെറിയാൻ
Published on: 
Updated on: 

പത്തനംതിട്ട: സീറ്റ് നിഷേധത്തിൽ അതൃപ്തി പുകയുന്നതിനിടെ പത്തനംതിട്ട കോൺഗ്രസിന് എതിരെ തുറന്നടിച്ച് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ. മൂന്ന് പതിറ്റാണ്ടായി റാന്നിയിൽ തോൽക്കുന്നത് കയ്യിലിരിപ്പാണെന്നും വിജയിക്കണമെങ്കിൽ വീട്ടിലിരുന്നാൽ പോരാ എന്നുമാണ് വിമർശനം. റാന്നിയിലെ കോൺഗ്രസുകാർക്ക് പരസ്പരം തോൽപ്പിക്കുന്നവർ എന്നൊരു പേരുദോഷമുണ്ടെന്നും ഇത്തവണ അത് മാറ്റണെമെന്നും റിങ്കു തോമസ് പറഞ്ഞു.

റിങ്കു ചെറിയാൻ
"ജമാഅത്തെ ഇസ്ലാമിയുമായി ഒരുമിച്ചു പോകില്ലെന്ന് പറഞ്ഞതിനാൽ മുനീറിന് സീറ്റ് നിഷേധിച്ചു"; ആരോപണവുമായി എളമരം കരീം, പുതിയ കഥയെന്ന് എം.കെ. മുനീർ

റിങ്കുവിനെ പിന്തുണച്ച് കോൺഗ്രസ് സ്ഥാനാർഥി പഴകുളം മധു മുന്നോട്ട് വന്നു. തുടർ തോൽവികൾ കോൺഗ്രസിന് സംഭവിച്ച കൈപ്പിഴയെന്ന് സ്വയം വിമർശിക്കുകയും ചെയ്തു. യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു റിങ്കു ചെറിയാൻ.

റിങ്കു ചെറിയാൻ
തുടർഭരണം തടയണം; പരോക്ഷ പരാമർശവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോക്
News Malayalam 24x7
newsmalayalam.com