"സുധാകരേട്ടനെതിരായ ചതി പേരാവൂരിലെ കോൺഗ്രസുകാർക്ക് അറിയാം, സണ്ണി ജോസഫിനെ തോൽപ്പിക്കും": മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.ആര്‍. അബ്ദുള്‍ ഖാദര്‍

"ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ സുധാകരനെ സണ്ണി ജോസഫ് ചതിക്കുന്നു"
"സുധാകരേട്ടനെതിരായ ചതി പേരാവൂരിലെ കോൺഗ്രസുകാർക്ക് അറിയാം, സണ്ണി ജോസഫിനെ തോൽപ്പിക്കും": മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.ആര്‍. അബ്ദുള്‍ ഖാദര്‍
Published on
Updated on

കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് എതിരെ ആഞ്ഞടിച്ച് മുൻ കോൺഗ്രസ് നേതാവും കെ. സുധാകരൻ്റെ വിശ്വസ്തനുമായ കെ.ആർ. അബ്ദുൾ ഖാദർ. സുധാകരനെ ചതിച്ച സണ്ണി ജോസഫിന് തിരിച്ചടിയുണ്ടാകുമെന്ന് അബ്ദുൾ ഖാദർ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ സുധാകരനെ സണ്ണി ജോസഫ് ചതിക്കുന്നു. പേരാവൂരിൽ സണ്ണി ജോസഫിനെ കോൺഗ്രസ് പ്രവർത്തകർ തോല്പിക്കുമെന്നും അബ്ദുൾ ഖാദർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

"കെ. സുധാകരനെ സണ്ണി ജോസഫ് ചതിച്ചുവെന്നത് നൂറ് ശതമാനം ഉറപ്പാണ്. അതിൻ്റെ എല്ലാ തെളിവുകളും പക്കലുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് സുധാകരൻ തീരുമാനിച്ചിരുന്നു. എന്നാൽ, അന്നേ സുധാകരനെ വെട്ടാൻ ഇവർ പദ്ധതി ഇട്ടിരുന്നു. അന്ന് സുധാകരന് ആരോഗ്യപ്രശ്നമുണ്ടായിരുന്നു. നിർബന്ധിച്ചാണ് അദ്ദേഹത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. എന്നിട്ട് ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കാൻ പാടില്ലെന്ന തീരുമാനമെടുത്തതും ആസൂത്രിതമാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമ്പോഴും ലോക്സഭയിലേക്ക് മത്സരിക്കുമ്പോഴുമെല്ലാം നിയമസഭയിൽ മത്സരിക്കാൻ അവസരമുണ്ടാക്കുമെന്ന് ഹൈക്കമാൻഡ് ഉറപ്പുനൽകിയിരുന്നു. അതൊക്കെ അട്ടിമറിച്ചതാണ്. സുധാകരനെ ചതിച്ച സണ്ണി ജോസഫിനെ വിജയിപ്പിക്കരുതെന്ന് പേരാവൂരിലെ കോൺഗ്രസുകാർ മനസിലാക്കിയിട്ടുണ്ട്. ഈ ചതി കോൺഗ്രസുകാർ സഹിക്കില്ല, സണ്ണി ജോസഫിനെ ഉറപ്പായും തോൽപ്പിച്ചിരിക്കും," അബ്ദുൾ ഖാദറിൻ്റെ വാക്കുകൾ.

"സുധാകരേട്ടനെതിരായ ചതി പേരാവൂരിലെ കോൺഗ്രസുകാർക്ക് അറിയാം, സണ്ണി ജോസഫിനെ തോൽപ്പിക്കും": മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.ആര്‍. അബ്ദുള്‍ ഖാദര്‍
"മന്ത്രി കെ. കൃഷ്ണൻകുട്ടി രാജി വയ്ക്കണം"; മാത്യു കുഴൽനാടൻ്റെ ആരോപണത്തിന് പിന്നാലേ നിരാഹാര സമരവുമായി ചിറ്റൂർ യുഡിഎഫ് സ്ഥാനാർഥി

നേരത്തെ തന്നെ പേരാവൂരിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കെ. സുധാകരനെ സണ്ണി ജോസഫ് ചതിച്ചുവെന്ന തരത്തിലുള്ള വികാരമുണ്ടായിരുന്നു. ഇപ്പോൾ അത് തുറന്നുപറയുന്ന സാഹചര്യത്തിലേക്കാണ് അബ്ദുൾ ഖാദർ എത്തിയിരിക്കുന്നത്. അബ്ദുൾ ഖാദർ നിലവിൽ കോൺഗ്രസിലില്ല, എന്നാൽ, സുധാകരൻ്റെ ഏറ്റവും അടുത്ത ആളായിരുന്നു. അബ്ദുൾ ഖാദർ മൈനോറിറ്റി കോൺഗ്രസിൻ്റെ ജില്ലാ പ്രസിഡൻ്റായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com