

കോഴിക്കോട്: ബേപ്പൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെ പരിഹസിച്ച് സിപിഐഎം നേതാവ് എം. സ്വരാജ്. പി.എ. മുഹമ്മദ് റിയാസിന് അന്തസുള്ള എതിരാളിയെ കിട്ടിയില്ല. വാ തുറന്നാല്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് അന്‍വര്‍ ചെയ്യുന്നതെന്നും എം സ്വരാജ് പറഞ്ഞു.
അന്‍വര്‍ വ്യക്തിപരമായി പകപോക്കുകയാണ്. വിദ്വേഷ പ്രചരണമാണ് നടത്തുന്നതെന്നും എം. സ്വരാജ് പറഞ്ഞു. കേരളത്തില്‍ പത്ത് വര്‍ഷത്തിനിടെ നിരവധി വികസന നേട്ടങ്ങള്‍ ഉണ്ടായി. സമാധാനമായി കിടന്ന് ഉറങ്ങാന്‍ കഴിയുന്നതാണ് കേരളത്തിന്റെ വലിയ നേട്ടമെന്നും സ്വരാജ് പറഞ്ഞു.
കേരളത്തില്‍ വര്‍ഗീയവാദികള്‍ മാളത്തില്‍ പോയി ഒളിച്ചു. അവര്‍ക്ക് പുറത്ത് കടക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍. വര്‍ഗീയതയെ പ്രീണിപ്പിക്കാന്‍ എല്‍ഡിഎഫ് ഇല്ല. എല്ലാ തരം വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.