മമത പുറത്ത്; ബംഗാൾ മന്ത്രിസഭാ പിരിച്ച് വിട്ട് ഗവർണർ

ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്ന് വൈകിട്ട് 7.30ഓടെയാണ് പുറപ്പെടുവിച്ചത്
മമത പുറത്ത്; ബംഗാൾ മന്ത്രിസഭാ പിരിച്ച് വിട്ട് ഗവർണർ
Source: X
Published on
Updated on

പശ്ചിമ ബംഗാൾ നിയമസഭാ പിരിച്ചുവിട്ട് ഗവർണർ ആർ.എൻ.രവി. സർക്കാരിൻ്റെ കാലാവധി പൂർത്തിയായിട്ടും സ്ഥാനമൊഴിയാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തയ്യാറാവാതിരുന്നതിനെ തുടർന്നാണ് ഗവർണറുടെ നീക്കം.

ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്ന് വൈകിട്ട് 7.30ഓടെയാണ് പുറപ്പെടുവിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 172 അനുസരിച്ച് അഞ്ച് വർഷത്തെ കാലാവധി കഴിഞ്ഞാൽ നിയമസഭ പിരിച്ചുവിടുകയും പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ മന്ത്രിസഭയ്ക്ക് താൽക്കാലിക പദവിയിൽ തുടരാനും കഴിയും.

മമത പുറത്ത്; ബംഗാൾ മന്ത്രിസഭാ പിരിച്ച് വിട്ട് ഗവർണർ
സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു; ആക്രമണം പാര്‍ഗാനാസ് ജില്ലയിലെ മധ്യംഗ്രാമിൽ

നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിൻ്റെ ദയനായ പരാജയത്തിന് പിന്നാലെ ബിജെപിയുടെ ജയം കൊള്ളയുടെ ഫലമാണെന്ന് ആരോപിച്ച് താൻ രാജിവെക്കില്ലെന്ന് മമത ബാനർജി അറിയിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയും പ്രതിപക്ഷ മുന്നണി മമതയെ പിന്തുണക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും മമത ബാനര്‍ജി ഉന്നയിച്ചു. യഥാര്‍ഥ വില്ലന്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും നീതിയുക്തമല്ലാതെയാണ് വോട്ടെണ്ണല്‍ നടന്നതെന്നും അവര്‍ ആരോപിച്ചു. ബിജെപി ഏജന്റിനെ പോലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പെരുമാറിയത്.കമ്മീഷന്‍ വൃത്തികെട്ട കളി കളിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നു എന്ന് കുറ്റപ്പെടുത്തിയ മമത, ഇത്തരത്തിലാണ് മഹാരാഷ്ട്ര, ഹരിയാന, ബിഹാര്‍, ഇപ്പോള്‍ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് വോട്ട് ചോരി നടന്നതെന്നും ആരോപിച്ചു.

News Malayalam 24x7
newsmalayalam.com