കൊടുവള്ളി കോൺഗ്രസിൽ കൂട്ട രാജി

രാജി വെച്ചത് കൺവീനർ ഉൾപ്പെടെ നാൽപ്പത് പേർ
കോൺഗ്രസ് രാജി
കോൺഗ്രസ് രാജി
Published on
Updated on

കോഴിക്കോട്: കൊടുവള്ളി കോൺഗ്രസിൽ നിന്ന് കൺവീനർ ഉൾപ്പെടെ 40 പേർ രാജിവച്ചു. ഡിസിസി, ബ്ലോക്ക് ഭാരവാഹികളും മുൻ മണ്ഡലം പ്രസിഡന്റുമാരും, നിലവിലെ സെക്രട്ടറിമാരുമാണ് രാജിവെച്ചത്.

പുതിയ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായി എ.വി ഗഫൂറിനെ തിരഞ്ഞെടുത്തതാണ് രാജിക്ക് കാരണം. മുൻ മണ്ഡലം പ്രസിഡണ്ട് ജലീലിന്റെ അനുയായിയെ പ്രസിഡൻ്റായി തെരഞ്ഞെടുത്തെന്നാണ് പ്രവർത്തകരുടെ ആരോപണം. പ്രസിഡൻ്റിനെ തെരഞ്ഞെടുത്തതിൽ ലീഗിലും അതൃപ്തി ഉയരുന്നുണ്ട്.

കോൺഗ്രസ് രാജി
മനോജ് മൂത്തേടനായി പ്രചാരണത്തിനിറങ്ങാൻ എൽദോസ് കുന്നപ്പിള്ളി

സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിയും പ്രാദേശിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറെച്ചാലിലും രാജിവെച്ചിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് സ്ഥാനം, യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നീ പദവികളിൽ നിന്നാണ് രാജി. രാജി വെച്ചെങ്കിലും സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് രാജി
ഫോർട്ട് കൊച്ചിയിൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയ രണ്ട് വിദേശികൾ പിടിയിൽ
News Malayalam 24x7
newsmalayalam.com