ആലപ്പുഴ: കെ. സുധാകരന്റെ രാഷ്ട്രീയ ധർമികത ജി. സുധാകരനില്ലെന്ന വിമർശനവുമായി മന്ത്രി സജി ചെറിയാൻ. സീറ്റ് കിട്ടിയില്ലെങ്കിലും കെ. സുധാകരൻ പാർട്ടിയെ ചതിച്ചില്ലെന്നും അതാണ് രാഷ്ട്രീയ ധാർമികതയെന്നും സജി ചെറിയാൻ പറഞ്ഞു. ജി. സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണ്. ആ വഞ്ചന കെ. സുധാകരൻ കാണിച്ചിട്ടില്ല. പാർട്ടിയുടെ ചങ്കിൽ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ചേർത്തലയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"കോൺഗ്രസ് പിരിച്ചു വിടേണ്ട സമയമായി. വെള്ളം കോരുന്നവനും വിറക് വെട്ടുന്നവനും വിലയില്ല. ആലപ്പുഴയിൽ ഏത് മരത്തിൽ കെട്ടണമെന്ന് ആലോചിച്ച് ഷുക്കൂർ കയറുമായി നിൽക്കുകയാണ്. സിപിഐഎം തീരാൻ പോകുന്നു എന്നാണ് ചിലർ പറഞ്ഞത്. ഒരാളെയും വിസ്മയത്തിനൊപ്പം പോകാൻ കിട്ടില്ല. നാളെ സജി ചെറിയാൻ പോയാൽ കൂടെ ഭാര്യ പോലും പോകില്ല. അങ്ങേരുടെ കൂടെ ഭാര്യ പോയ പോലെ കൂടെ വരുമെന്ന് കരുതേണ്ടെന്ന് എന്റെ ഭാര്യ പറഞ്ഞു", സജി ചെറിയാൻ്റെ വാക്കുകൾ