ജമാഅത്തെ ഇസ്ലാമി മതസംഘടനയല്ല: എം.കെ. മുനീർ

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കൂടുതൽ പേർ സിപിഐഎം വിടും
എം.കെ. മുനീർ
എം.കെ. മുനീർ
Published on
Updated on

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി മതസംഘടനയല്ല എന്ന് എം.കെ. മുനീർ. സമസ്തയെ പോലെ ഒരു സംഘടനയല്ലെന്നും സമസ്തയുടെ ഒരു പോഷക സംഘടനക്കും രാഷ്ട്രീയ ബന്ധമില്ലെന്നും മുനീർ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കൂടുതൽ പേർ സിപിഐഎം വിടും എന്നും മുനീർ പറഞ്ഞു. പിണറായിയെന്ന ഒറ്റ ബിംബത്തെ ചുറ്റിപ്പറ്റിയാണ് സിപിഐഎം രാഷ്ട്രീയമെന്നും സിപിഐഎമ്മിൻ്റെ നേതാക്കൾ പിണറായിയെ പുകഴ്ത്തുന്നവർ മാത്രമായി മാറിയെന്നും എം.കെ. മുനീർ പറഞ്ഞു.

എം.കെ. മുനീർ
തളിപ്പറമ്പിൽ പത്രിക പിൻവലിക്കില്ലെന്ന് യുഡിഎഫ് വിമതൻ; പ്രചാരണ രംഗത്ത് സജീവം

പ്രതിസന്ധിയിൽ താങ്ങായി നിന്ന ലീഗ് നേതൃത്വത്തിന് മുനീർ നന്ദി അറിയിച്ചു. "ജപ്തി ഭീഷണി അറിഞ്ഞതോടെ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു. പാർട്ടിക്കാർക്ക് പുറമെ നിരവധിപേർ സഹായം വാഗ്ദാനം ചെയ്തു", മുനീർ പറഞ്ഞു. എം.കെ. മുനീറിൻ്റെ ജപ്തി ഭീഷണി നേരിടുന്ന വീടിൻ്റെ 48 ലക്ഷം രൂപയുടെ വായ്പ മുസ്ലീം ലീഗ് അടച്ച് തീർത്തിരുന്നു.

എം.കെ. മുനീർ
മത്സര ചിത്രം ഇന്ന് തെളിയും; പത്രിക പിൻവലിക്കാൻ ഇന്ന് കൂടി അവസരം
News Malayalam 24x7
newsmalayalam.com