തളിപ്പറമ്പിൽ പത്രിക പിൻവലിക്കില്ലെന്ന് യുഡിഎഫ് വിമതൻ; പ്രചാരണ രംഗത്ത് സജീവം

ജനാർദ്ദനനെതിരെ പാർട്ടി നടപടി ഉണ്ടായേക്കും
കൊയ്യം ജനാർദ്ദനൻ
കൊയ്യം ജനാർദ്ദനൻ
Published on: 
Updated on: 

കണ്ണൂർ: തളിപ്പറമ്പിലെ യുഡിഎഫ് വിമതൻ കൊയ്യം ജനാർദ്ദനൻ മത്സരരംഗത്ത് തുടരും. കെപിസിസി അംഗമായ കൊയ്യം ജനാർദ്ദനനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കൾ അടക്കം ശ്രമം നടത്തിയെങ്കിലും പിന്മാറില്ലെന്ന ഉറച്ച നിലപാട് അറിയിക്കുകയായിരുന്നു. പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ ഇന്നുകൂടി കാത്തിരിക്കാനാണ് തീരുമാനം. ജനാർദ്ദനനെതിരെ പാർട്ടി നടപടി ഉണ്ടായേക്കും.

കൊയ്യം ജനാർദ്ദനൻ
മത്സര ചിത്രം ഇന്ന് തെളിയും; പത്രിക പിൻവലിക്കാൻ ഇന്ന് കൂടി അവസരം

മണ്ഡലത്തിൽ കോൺഗ്രസിന് കൈപ്പത്തി ചിഹ്നത്തിൽ തന്നെ സ്ഥാനാർഥി വേണം എന്ന് ആവശ്യപ്പെട്ടാണ് ജനാർദ്ദനൻ വിമതനായി മത്സരിക്കാൻ ഇറങ്ങിയത്. ടി.കെ ഗോവിന്ദൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ പിന്മാറാം എന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ഗോവിന്ദൻ ഇതിന് തയ്യാറായിരുന്നില്ല. പ്രചാരണ രംഗത്ത് കൊയ്യം ജനാർദ്ദനൻ സജീവമായിരുന്നു.

കൊയ്യം ജനാർദ്ദനൻ
പ്രസിദ്ധ ബാലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണൻ അന്തരിച്ചു
News Malayalam 24x7
newsmalayalam.com