ആവേശം കൂട്ടാൻ മോദി; ഈ ദിവസങ്ങളിൽ കേരളത്തിൽ പ്രചാരണത്തിനെത്തും

രണ്ട് മാസത്തിനിടെ രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിച്ചിരുന്നു
ആവേശം കൂട്ടാൻ മോദി; ഈ ദിവസങ്ങളിൽ കേരളത്തിൽ   പ്രചാരണത്തിനെത്തും
Source: Files
Published on
Updated on

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടുത്തടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നു. മറ്റന്നാൾ നിശ്ചയിച്ചിട്ടുള്ള തൃശൂർ, പാലക്കാട് പരിപാടികൾക്ക് പുറമെ ഏപ്രിൽ നാലിനാണ് നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നത്. പാലാ മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിലും തിരുവനന്തപുരത്തെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് റോഡ് ഷോ നടത്താനാണ് തീരുമാനം.

മാർച്ച് 29ന് പാലക്കാട് നടക്കുന്ന റാലിയിലും തൃശൂരിലെ റോഡ് ഷോയിലും നരേന്ദ്ര മോദി പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുത്തുവന്നിരുന്നു. തൃശൂരിൽ എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലിൻ്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി എത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി നേടിയ വിജയത്തിൻ്റെ പശ്ചാത്തലത്തിൽ ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തൃശൂർ. എൻഡിഎയുടെ മറ്റ് സ്ഥാനാർഥികളും ഈ പരിപാടികളിൽ പങ്കെടുക്കും.

ആവേശം കൂട്ടാൻ മോദി; ഈ ദിവസങ്ങളിൽ കേരളത്തിൽ   പ്രചാരണത്തിനെത്തും
'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ'; ഡീൽ വിവാദത്തിൽ കെ.സി. വേണുഗോപാലിനെ പരിഹസിച്ച് ബൃന്ദ കാരാട്ട്

രണ്ട് മാസത്തിനിടെ രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, അമിത് ഷാ, ജെ.പി. നദ്ദ എന്നിവരും ഉടൻ കേരളത്തിലെത്തും. രാജ്നാഥ് സിംഗ്, നിർമലാ സിതാരാമൻ, എസ്. ജയശങ്കർ, നിതിൻ ഗഡ്ഗരി, ഖുശ്ബു, സ്മൃതി ഇറാനി എന്നിവരും എൻഡിഎ മുന്നണിക്ക് ആവേശമുയർത്താൻ കേരളത്തിലെത്തുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com