എൽഡിഎഫിൻ്റെയോ യുഡിഎഫിൻ്റെയോ ബി ടീമല്ല ബിജെപി; ഡീൽ ആരോപണത്തിൽ നരേന്ദ്ര മോദി

എൻഡിഎയുടെ പാലക്കാട് പ്രചരണ യോഗത്തിൽ എതിർപക്ഷ പാർട്ടികൾക്ക് വിമർശനം
നരേന്ദ്ര മോദി
നരേന്ദ്ര മോദി
Published on
Updated on

പാലക്കാട്: എതിർ പക്ഷത്തെ രാഷ്ട്രീയ പാർട്ടികളെ വിവിധ വിഷയങ്ങളിൽ കടന്നാക്രമിച്ചും പാലക്കാട്ടെ വികസനങ്ങൾ എടുത്ത് പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫിൻ്റെയോ യുഡിഎഫിൻ്റെയോ ബി ടീമല്ല മറിച്ച് എ ടീമാണ് ബിജെപിയെന്നും ബിജെപിയെ എൽഡിഎഫും യുഡിഎഫും ഭയക്കുന്നുവെന്നും മോദി പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും അഴിമതികൾ പുറത്തു കൊണ്ടുവരുമെന്ന് മോദി പറഞ്ഞു.

നരേന്ദ്ര മോദി
"കോൺഗ്രസ് വീട് വയ്ക്കാൻ വാങ്ങിയ സ്ഥലത്ത് കുടിൽ കെട്ടിയാൽ അടിച്ചോടിക്കും"; ഡിവൈഎഫ്ഐ സമരത്തിനെതിരെ വി.ഡി. സതീശൻ

പ്രസംഗത്തിൽ കേന്ദ്ര സർക്കാറിൻ്റെ വികസന നേട്ടങ്ങൾ എടുത്തു പറഞ്ഞ മോദി കേരളത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ എല്ലാം ചെയ്തുവെന്നും അവകാശപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതും കഴിഞ്ഞ ദിവസം കോൺഗ്രസ് കൗൺസിലർക്കെതിരെ നടപടി എടുത്തതും മോദി പ്രസംഗത്തിൽ പരാമർശിച്ചു.

നരേന്ദ്ര മോദി
"എന്നെ ആര്‍ക്കും ഇഷ്ടമായിരുന്നില്ല, എല്ലാവരും ഒറ്റപ്പെടുത്തി, ലഹരിക്ക് അടിമപ്പെട്ടു"; വെളിപ്പെടുത്തലുമായി കിച്ചു സുധി
News Malayalam 24x7
newsmalayalam.com