എയിംസ്, 3000 രൂപ പെൻഷൻ, സൗജന്യ എൽപിജി സിലിണ്ടർ; എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽവേ അടക്കം വമ്പൻ വാഗ്‌ദാനം ഉൾപ്പെടുത്തിയ പ്രകടന പത്രികയാണ് പുറത്തുവിട്ടത്.
എയിംസ്, 3000 രൂപ പെൻഷൻ, സൗജന്യ എൽപിജി സിലിണ്ടർ; എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി
Published on
Updated on

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രകടന പത്രിക പുറത്തുവിട്ട് എൻഡിഎ. തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽവേ അടക്കം വമ്പൻ വാഗ്‌ദാനം ഉൾപ്പെടുത്തിയ പ്രകടന പത്രികയാണ് പുറത്തുവിട്ടത്. എയിംസ് യാഥാർഥ്യമാക്കും, ക്ഷേമപെൻഷൻ 3000 രൂപ ആക്കും, പാവപ്പെട്ട കുടുംബങ്ങൾക്ക് രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകും എന്നിവയാണ് പ്രകടന പത്രികയിൽ ഉള്ളത്.

എയിംസ്, 3000 രൂപ പെൻഷൻ, സൗജന്യ എൽപിജി സിലിണ്ടർ; എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി
കേരളത്തിൽ ബിജെപി-സിപിഐഎം ഡീലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി ബിജെപി ദേശീയ അധ്യക്ഷൻ

കൂടാതെ തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ സർവീസ്, പാവപ്പെട്ട വനിതകൾക്ക് 2500 രൂപയുടെ പ്രതിമാസ ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡ്, ഓരോ വീട്ടിലും 20000 ലിറ്റർ സൗജന്യ കുടിവെള്ളം, ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കും, ശബരിമലയിൽ സിബിഐ അന്വേഷണം നടത്തുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്.

എയിംസ്, 3000 രൂപ പെൻഷൻ, സൗജന്യ എൽപിജി സിലിണ്ടർ; എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി
"ഈ തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടം, ബിജെപി-സിപിഐഎം ബന്ധം വെറുപ്പിനെ പ്രോത്സാഹിപ്പിക്കുന്നത്"; ഡീൽ ആവർത്തിച്ച് രാഹുല്‍ ഗാന്ധി

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ പ്രകടന പത്രിക പ്രകാശനം ചെയ്തു. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന തലക്കെട്ടോടൊണ് പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മേയര്‍ വി.വി. രാജേഷ്, സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവർ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com