വീണ്ടും ശിവന്‍കുട്ടിയെ പൂട്ടി അക്കൗണ്ട് തുറന്ന് എന്‍ഡിഎ; കേരളത്തില്‍ താമര വിരിഞ്ഞത് മൂന്നിടത്ത്

കഴക്കൂട്ടത്ത് വി. മുരീളധരന്‍ 428 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.
വീണ്ടും ശിവന്‍കുട്ടിയെ പൂട്ടി  അക്കൗണ്ട് തുറന്ന് എന്‍ഡിഎ; കേരളത്തില്‍ താമര വിരിഞ്ഞത് മൂന്നിടത്ത്
Published on
Updated on

തിരുവനന്തപുരം: 2021ലെ തെരഞ്ഞെടുപ്പില്‍ നേമത്ത് വി ശിവന്‍കുട്ടി പൂട്ടിച്ച അക്കൗണ്ട് വി. ശിവന്‍കുട്ടിയെ തന്നെ പരാജയപ്പെടുത്തി തുറന്ന് രാജീവ് ചന്ദ്രശേഖർ. നേമത്തിന് പുറമെ കഴക്കൂട്ടം, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്.

2016ലാണ് ആദ്യമായി ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത്. അന്ന് വി. ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി നേമത്ത് ഒ. രാജഗോപാല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. എന്നാല്‍ 2021ല്‍ അക്കൗണ്ട് പൂട്ടിച്ചാണ് വി. ശിവന്‍കുട്ടി നേമത്ത് നിന്ന് വിജയിച്ചു കയറുന്നത്.

വീണ്ടും ശിവന്‍കുട്ടിയെ പൂട്ടി  അക്കൗണ്ട് തുറന്ന് എന്‍ഡിഎ; കേരളത്തില്‍ താമര വിരിഞ്ഞത് മൂന്നിടത്ത്
ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല, പരാജയ കാരണം പഠിക്കും.. തിരുത്തും: എം.വി. ​ഗോവിന്ദൻ

ഇക്കുറി പക്ഷെ നേമത്തിന് പുറമെ കഴക്കൂട്ടവും ചാത്തന്നൂരും എന്‍ഡിഎ വിജയിച്ചു. കഴക്കൂട്ടത്ത് വി. മുരീളധരന്‍ 428 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. 2016 മുതല്‍ കഴക്കൂട്ടത്തിന്റെ എംഎല്‍എയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍. ചാത്തന്നൂരില്‍ സിപിഐ സ്ഥാനാര്‍ഥി ആര്‍ രാജേന്ദ്രനെ തോല്‍പ്പിച്ചാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ബിബി ഗോപകുമാര്‍ വിജയിച്ചത്.

വീണ്ടും ശിവന്‍കുട്ടിയെ പൂട്ടി  അക്കൗണ്ട് തുറന്ന് എന്‍ഡിഎ; കേരളത്തില്‍ താമര വിരിഞ്ഞത് മൂന്നിടത്ത്
എങ്ങുമില്ലാതെ ഇടത്; അഞ്ച് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് ശൂന്യമായി ഇടത് ഭരണം
News Malayalam 24x7
newsmalayalam.com