സിപിഐഎം-എസ്ഡിപിഐ ഡീൽ ആരോപണവുമായി പി.എം.എ സലാം

ഭരണ തുടർച്ചയ്ക്ക് വേണ്ടി പിണറായി എന്തും ചെയ്യുമെന്നും ആരോപണം
സിപിഐഎം-എസ്ഡിപിഐ ഡീൽ ആരോപണവുമായി പി.എം.എ സലാം
Published on
Updated on

മലപ്പുറം: വേങ്ങര, മഞ്ചേശ്വരം മണ്ഡലങ്ങളിൽ സിപിഐഎം-എസ്ഡിപിഐ ഡീൽ ആരോപണവുമായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കഴിഞ്ഞ തവണ എസ്ഡിപിഐയ്ക്ക് വേണ്ടി മത്സരിച്ച ആളാണ് ഇത്തവണത്തെ എൽഡിഎഫ് സ്ഥാനാർഥിയെന്നും വേങ്ങരയിൽ എസ്ഡിപിഐയ്ക്ക് കഴിഞ്ഞ തവണ കിട്ടിയ വോട്ട് ലക്ഷ്യം വെച്ചാണ് സിപിഐഎം എസ്ഡിപിഐ സ്ഥാനാർഥിയെ ഇറക്കിയതെന്നും ആണ് ആരോപണം.

സിപിഐഎം-എസ്ഡിപിഐ ഡീൽ ആരോപണവുമായി പി.എം.എ സലാം
പാചകവാതക പ്രതിസന്ധി: സംസ്ഥാനത്ത് '24x7 എല്‍പിജി വാർ റൂം' സജ്ജം; പ്രവർത്തനം 10 ഐഎഎസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ

പല മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള അവിശുദ്ധ കൂട്ട് കെട്ടുണ്ടെന്ന് സലാം പറഞ്ഞു. ഭരണ തുടർച്ചയ്ക്ക് വേണ്ടി പിണറായി വിജയൻ എന്തും ചെയ്യുമെന്നും തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാനും സിപിഐഎം പല കളികളും നടത്തിയെന്നും സലാം ആരോപിച്ചു.

സിപിഐഎം-എസ്ഡിപിഐ ഡീൽ ആരോപണവുമായി പി.എം.എ സലാം
പാചകവാതക പ്രതിസന്ധി: സംസ്ഥാനത്ത് '24x7 എല്‍പിജി വാർ റൂം' സജ്ജം; പ്രവർത്തനം 10 ഐഎഎസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com