കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശത്തിന് മറുപപടിയുമായി വി.ഡി. സതീശൻ. മലയാളഭാഷയ്ക്ക് പുതിയ പദങ്ങൾ സമ്മാനിച്ച ആളാണ് മുഖ്യമന്ത്രി. സിപിഐഎം നേതാക്കൾ മോശം ഭാഷ ഉപയോഗിക്കുന്നു. ഇവരുക്ക് നാക്ക് വൃത്തിയാക്കാൻ സാംസ്കാരിക ഹരിത കർമ്മ സേനയെ നിയോഗിക്കേണ്ടി വരുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ബിജെപി-സിപിഐഎ സീറ്റ് ഡീൽ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു എന്നും സതീശൻ പറഞ്ഞു. 1977ൽ ആർഎസ്എസ് വോട്ട് വാങ്ങിയാണ് പിണറായി വിജയിച്ചത്. സീറ്റ് ഡീൽ ഞാൻ നേരത്തെ പറഞ്ഞിരുന്നു. ആർഎസ്എസ് നേതാക്കളുമായി മസ്കറ്റ് ഹോട്ടലിൽ വച്ച് ചർച്ച നടത്തിത് പിണറായി വിജയനാണ് എന്നും സതീശൻ പറഞ്ഞു.
പാലക്കാട് മുസ്ലീം സ്ഥാനാർഥി ആയതുകൊണ്ടല്ല ആരോപണം ഉന്നയിച്ചത്. എൻ.എം.ആർ. റസാഖിൻ്റെ പശ്ചാത്തലം അന്വേഷിക്കണം. എന്ത് രാഷ്‌ടീയ പശ്ചാത്തലമാണ് റസാഖിന് ഉള്ളത്. രമേശ് പിഷാരടിക്ക് പത്തു വർഷത്തെ കോൺഗ്രസ് പ്രവർത്തനം ഉണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സർക്കാർ ഖജനാവിൽ നിന്ന് രാഷ്ട്രീയ പ്രചാരണത്തിന് പണം ചെലവാക്കുന്നു. കേരളത്തിൽ ഉടനീളം വച്ച ഹോർഡിങ്ങുകൾ നേരത്തെ പിആർഡിയുടേതായിരുന്നു. ഇപ്പോൾ അത് എൽഡിഎഫിൻ്റെ ആയി മാറിയെന്നും വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിലെ സഹകരണ ബാങ്കുകളിൽ മുഴുവൻ കൊള്ളയാണ് നടക്കുന്നത്. ജില്ലാ കമ്മിറ്റി അംഗമാണ് അടൂരിൽ രാജിവച്ച് പുറത്തു പോയത്. ശബരിമലയിൽ അയ്യപ്പൻ്റെ സ്വർണം കൊള്ളയടിക്കുന്നവർക്ക് എന്ത് സഹകരണ ബാങ്ക് എന്നും സതീശൻ കൂട്ടിച്ചേർത്തു.