"എൽഡിഎഫ് സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടു എന്ന വാർത്ത എങ്ങനെ വന്നു എന്നറിയില്ല"; റിയാസ് മുക്കോളി

താൻ നൂറ് ശതാമാനം കോൺഗ്രസുകാരനെന്ന് റിയാസ്
റിയാസ് മുക്കോളി
റിയാസ് മുക്കോളി
Published on: 
Updated on: 

മലപ്പുറം: എൽഡിഎഫ് സ്ഥാനാർഥിയായി തന്നെ പരിഗണിച്ചു എന്ന വാർത്ത എങ്ങനെ വന്നു എന്നറിയില്ലെന്ന് റിയാസ് മുക്കോളി. കഴിഞ്ഞ തവണ പട്ടാമ്പി മത്സരിച്ചപ്പോൾ തോറ്റാലും അവിടെ ഉള്ളവർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് വാക്ക് നൽകിയിരുന്നുവെന്നും ആ വാക്ക് പാലിച്ചു പട്ടാമ്പിയിൽ ഇത് വരെ പ്രവർത്തിച്ചുവെന്നും റിയാസ് പറഞ്ഞു. യുഡിഎഫിൽ സീറ്റില്ല എന്നു കണ്ടപ്പോൾ പഴയ സുഹൃത്തുക്കളായ സിപിഐഎം ആളുകൾ ബന്ധപ്പെട്ടുവെന്നും അവരോട് നന്ദി പറഞ്ഞു ആ ക്ഷണം അവസാനിപ്പിച്ചുവെന്നും റിയാസ് കൂട്ടിച്ചേർത്തു.

റിയാസ് മുക്കോളി
ഫോർട്ട് കൊച്ചിയിൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയ രണ്ട് വിദേശികൾ പിടിയിൽ

ഒരുപാട് അവസരങ്ങൾ പാർട്ടി തന്നുവെന്നും താൻ നൂറ് ശതമാനം കോൺഗ്രസുകാരനെന്നും റിയാസ് വ്യക്തമാക്കി. സിപിഐഎംന് നിലവിൽ സ്ഥാനാർഥി ക്ഷാമം ആണെന്നും റിയാസ് പറഞ്ഞു. സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ തനിക്ക് പരിഭവമില്ലെന്നും കിട്ടാത്തതിനെ ചൊല്ലി വേദനക്കില്ലെന്നും റിയാസ് പറഞ്ഞു.

റിയാസ് മുക്കോളി
ചാവക്കാട് പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
News Malayalam 24x7
newsmalayalam.com