കാസർഗോഡ്: വനിതാ ലീഗ് നേതാവിൻ്റെ വിദ്വേഷ പരാമർശത്തിൽ പ്രതികരിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷാനവാസ് പാദൂർ. മണ്ഡലം പിടിക്കാൻ മതം പറയുന്നത് ലീഗിൻ്റെ കാലാകാലങ്ങളായുള്ള പ്രയോഗമാണെന്ന് ഷാനവാസ് പാദൂർ പറഞ്ഞു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫർസാനയാണ് ഷാനവാസ് പാദൂരിനെതിരെ വിദ്വേഷ പരാമർശം നടത്തിയത്.
മതം പറഞ്ഞുകൊണ്ട് കടുത്ത മതവിശ്വാസികളായ മുസ്ലീം സ്ത്രീകളുടെ ഇടയിൽ തന്നെ ഒരു മുനാഫിക്ക് ആയി, അവിശ്വാസിയായി ചിത്രീകരിക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ചടങ്ങൾക്ക് വിരുദ്ധമായ പ്രസ്താവന എന്ന നിലയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും ഷാനവാസ് പാദൂർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കപട വിശ്വാസിയുടെ പണിയെടുക്കുന്നവൻ എന്നാണ് ഷാനവാസിനെ ആയിഷ ഫർസാനയുടെ പ്രസംഗത്തിൽ പരാമർശിച്ചത്. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു പ്രതികരണം.
അതേസമയം, മുനാഫിക് പ്രയോഗത്തിൽ കുറ്റബോധം ഇല്ലെന്ന് ആയിഷത്ത് ഫർസാന പറഞ്ഞു. മുനാഫിക് ഒരു അറബി പദം മാത്രമാണ്. ഇപ്പോൾ നടക്കുന്നത് അനാവശ്യമായ രാഷ്ട്രീയ വിവാമാണെന്നും, നിയമനടപടികൾ അതിൻ്റേതായ രീതിയിൽ നേരിടുമെന്നും ആയിഷ ഫർസാന ന്യൂസ് മലയാളത്തോട് പറഞ്ഞു.