അബിൻ വർക്കിയുടെ പ്രചാരണ പരിപാടിയിൽ ലഹരി സംഘങ്ങളുമായുള്ള ബന്ധത്തിൽ സസ്പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥനും

റാന്നി സ്റ്റേഷനിലെ സിപിഒ ആയിരുന്ന മുബാറക്ക് ആണ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തത്...
അബിൻ വർക്കിക്കൊപ്പം പ്രചാരണത്തിൽ പങ്കെടുത്ത് മുബാറക്ക്
അബിൻ വർക്കിക്കൊപ്പം പ്രചാരണത്തിൽ പങ്കെടുത്ത് മുബാറക്ക്Source: News Malayalam 24x7
Published on: 
Updated on: 

പത്തനംതിട്ട: എംഡിഎംഎ ലഹരി സംഘങ്ങളുമായുള്ള ബന്ധത്തിൽ സസ്പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ ആറന്മുള യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ പ്രചാരണ പരിപാടികളിൽ. റാന്നി സ്റ്റേഷനിലെ സിപിഒ ആയിരുന്ന മുബാറക്ക് ആണ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തത്. മുൻപ് നർക്കോട്ടിക് സെൽ ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുബാറക്കിനെ സസ്പെൻഡ് ചെയ്തിരുന്നു.

അബിൻ വർക്കിക്കൊപ്പം പ്രചാരണത്തിൽ പങ്കെടുത്ത് മുബാറക്ക്
"ജമാഅത്തെ ഇസ്ലാമിയുമായി ഒരുമിച്ചു പോകില്ലെന്ന് പറഞ്ഞതിനാൽ മുനീറിന് സീറ്റ് നിഷേധിച്ചു"; ആരോപണവുമായി എളമരം കരീം, പുതിയ കഥയെന്ന് എം.കെ. മുനീർ

ചൊവ്വാഴ്ച പത്തനംതിട്ടയിൽ നടന്ന പരിപാടിയിലാണ് മുബാറക്കും പങ്കെടുത്തത്. ചിത്രങ്ങൾ കോൺഗ്രസ് പ്രവർത്തകർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മുൻപ് നർക്കോട്ടിക് സെൽ ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുബാറക്കിനെ സസ്പെൻഡ് ചെയ്തത്. ലഹരി കേസിൽ പിടിയിലായ പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നുമായിരുന്നു മുബാറക്കുമായുള്ള ബന്ധം കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടേത് ആയിരുന്നു അന്നത്തെ നടപടി.

News Malayalam 24x7
newsmalayalam.com