

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്നെയെന്ന് ഉറപ്പിച്ചു.118 എംഎൽഎമാരുടെ ഭൂരിപക്ഷ കത്ത് വിജയ് ഗവണർക്ക് കൈമാറി. ഇന്ന് രാത്രി 7.10-നുള്ള വിമാനത്തിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കാനായിരുന്നു ഗവർണർ നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാൽ നാലാമത്തെ തവണ ഗവർണറെ കാണാൻ വിജയ് അനുമതി തേടിയതോടെ, ഗവർണർ വൈകിട്ട് സമയം അനുവദിച്ച് യാത്ര നീട്ടിവയ്ക്കുകയായിരുന്നു. സർക്കാർ രൂപീകരണത്തിന് വിസികെയും ലീഗും പിന്തുണ നൽകിയതോടെയാണ് വിജയ് കേവല ഭൂരിപക്ഷം തെളിയിച്ചത്.
കോൺഗ്രസ്, ലീഗ്, സിപിഐ, സിപിഐഎം, വിസികെ എന്നിവരുടെ പിന്തുണയാണ് ടിവികെയ്ക്കുള്ളത്. ഭൂരിപക്ഷം ലഭിച്ചതോടെ വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി പ്രവർത്തകർ കാത്തിരിക്കുകയാണ്.
നേരത്തെ ചില സാങ്കേതിക തടസങ്ങൾ കാരണം സത്യപ്രതിജ്ഞ നീണ്ടുപോയെങ്കിലും, സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പായതോടെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം വിജയ് ഉന്നയിച്ചത്. വിസികെ കൂടുമാറിയത് ഭരണകക്ഷിയായ ഡിഎംകെയ്ക്ക് വലിയ തിരിച്ചടിയാണ്.