"രാഷ്ട്രീയം പറയാനില്ല, എല്ലാം മരുമോനിസമെന്ന് പറഞ്ഞു ചുരുക്കുന്നു"; അൻവറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി രാജിവച്ചു

പി.വി. അൻവർ നിലപാടിൽ ഉറച്ചു നിൽക്കാത്ത വ്യക്തിത്വമായി മാറിയെന്നും വിമർശനം
"രാഷ്ട്രീയം പറയാനില്ല, എല്ലാം മരുമോനിസമെന്ന് പറഞ്ഞു ചുരുക്കുന്നു"; അൻവറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് 
തൃണമൂൽ കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി രാജിവച്ചു
Source: Files
Published on
Updated on

കണ്ണൂർ: തൃണമൂൽ കോൺഗ്രസ് നേതാവും ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ പി.വി. അൻവറിന്റെ നിലപാടിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസിൽ രാജി. കണ്ണൂർ ജില്ലാ സെക്രട്ടറി റമീസ് കെ. ഹമീദ് രാജിവച്ചു. പി.വി. അൻവർ നിലപാടിൽ ഉറച്ചു നിൽക്കാത്ത വ്യക്തിത്വമായി മാറിയെന്നാണ് വിമർശനം. അൻവർ എല്ലാം മരുമോനിസമെന്ന് പറഞ്ഞു ചുരുക്കുന്നുവെന്നും തുടക്കത്തിൽ ഉന്നയിച്ച വിഷയങ്ങളൊക്കെ ഉപേക്ഷിച്ചുവെന്നും റമീസ് വിമർശിച്ചു. അൻവറിന് രാഷ്ട്രീയം പറയാൻ ഇല്ലെന്നും റമീസ് കെ. ഹമീദ് വിമർശനമുയർത്തി.

അതേസമയം, പി.വി. അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപം നടത്തിയതിലാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫീസർക്കുമാണ് പരാതി നൽകിയത്. നിയോജക മണ്ഡലം സെക്രട്ടറി ടി. രാധാ ഗോപിയാണ് പരാതി നൽകിയത്.

"രാഷ്ട്രീയം പറയാനില്ല, എല്ലാം മരുമോനിസമെന്ന് പറഞ്ഞു ചുരുക്കുന്നു"; അൻവറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് 
തൃണമൂൽ കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി രാജിവച്ചു
മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപം; പി.വി. അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്

അൻവർ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് പരാതിയിൽ പറയുന്നു. വോട്ടർമാരെ തെറ്റായ നിലയിൽ സ്വാധീനിക്കാൻ വേണ്ടി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വാഹനങ്ങളിലെ അനൗൺസ്മെൻ്റ് വഴിയും ഇത്തരം ആക്ഷേപങ്ങൾ ബോധപൂർവം പ്രചരിപ്പിക്കുന്നു. അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com