കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ല തൂത്തുവാരുമെന്ന് യുഡിഎഫ്. കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കുമെന്ന് വിലയിരുത്തൽ. കളമശ്ശേരി, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ ഇക്കുറി മുന്നേറ്റമുണ്ടാകും. പോളിംഗ് ശതമാനം ഉയർന്നത് യുഡിഎഫിന് അനുകൂലമെന്നും കണക്ക് കൂട്ടൽ.