യഥാര്‍ഥ വരുമാനം കാണിച്ചില്ലെന്ന് പരാതി; വി.ഡി. സതീശൻ്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചു

വി.ഡി. സതീശനെതിരെ മൂന്ന് പരാതികളാണ് ഉയർന്നുവന്നത്.
വി.ഡി. സതീശൻ
Source: Social Media
Published on
Updated on

കൊച്ചി: യഥാര്‍ഥ വരുമാനം നാമനിർദേശ പത്രികയിൽ കാണിച്ചില്ലെന്ന പരാതിയെ തുടർന്ന് വി.ഡി. സതീശൻ്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചു. എൽഡിഎഫും എൻഡിഎയും ആണ് പരാതി നൽകിയത്. വി.ഡി. സതീശൻ അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം പത്രികയിൽ കാണിച്ചില്ല എന്നതടക്കം മൂന്ന് പരാതികളാണ് ഉയർന്നുവന്നത്. വി.ഡി. സതീശൻ്റെ വിശദീകരണം കൂടി കേട്ട ശേഷം സൂക്ഷ്മ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

വി.ഡി. സതീശൻ
200 കോടി രൂപയുടെ സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചു; രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചു
News Malayalam 24x7
newsmalayalam.com