

ആലപ്പുഴ: യുഡിഎഫിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്ന് വെള്ളാപ്പള്ളി നടേശൻ. മൂന്ന് പേരും മുഖ്യമന്ത്രി പദത്തിനായി ശ്രമിക്കുന്നുണ്ട്. ആലപ്പുഴയിൽ നിന്ന് മുഖ്യമന്ത്രിയെ കിട്ടിയാൽ നല്ലതായിരിക്കും. കുഴൽനാടൻ ലീഗിനെതിരെ അഭിപ്രായം പറഞ്ഞപ്പോൾ കരി ഓയിൽ പ്രയോഗം നടത്തി. കുഴൽ നാടനോട് ലീഗ് എന്താണ് ചെയ്യുന്നതെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി ആകുന്നതിൽ തെറ്റില്ല.ചെത്തുകാരൻ്റെ മകനാണെന്ന് അന്തസായി പറഞ്ഞവനാണ് പിണറായിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരാണ് ഭരണം ഇല്ലാതാക്കിയത്. ഓഫീസിലുള്ളവർ കൂട്ടിലിട്ട തത്തയെപ്പോലെ അദ്ദേഹത്തെ ഇരുത്തി.
അതാണ് പരാജയത്തിന് കാരണമായത്. ലീഗ് ചാടിക്കളിക്കടാ കുഞ്ഞിരാമ എന്ന് പറഞ്ഞാൽ ചാടിക്കളിക്കാൻ സതീശൻ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സതീശൻ എസ്എൻഡിപിയെ ഒരു ചുക്കും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.