ടി.കെ. ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ സിപിഐഎം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമായ ഭാര്യ രമണിയും

"തളിപ്പറമ്പില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഷാള്‍ അണിയിച്ച് രമണിയെ സ്വീകരിച്ചു"
ടി.കെ. ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ സിപിഐഎം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമായ ഭാര്യ രമണിയും
Published on
Updated on

കണ്ണൂര്‍: സിപിഐഎം വിട്ട് തളിപ്പറമ്പില്‍ മത്സരിക്കുന്ന ടി.കെ ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഭാര്യ കെപി രമണിയും. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലാണ് കെ.പി. രമണി പങ്കെടുത്തത്. സിപിഐഎം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് രമണി.

തളിപ്പറമ്പില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഷാള്‍ അണിയിച്ച് രമണിയെ സ്വീകരിച്ചു. തളിപ്പറമ്പ് മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മുന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദന്‍ മത്സരിക്കുന്നത്.

ടി.കെ. ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ സിപിഐഎം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമായ ഭാര്യ രമണിയും
മുഖ്യമന്ത്രി എനിക്ക് 'ചെറ്റ'യെന്ന് പുതിയ പേരിട്ടു, മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല; ആഞ്ഞടിച്ച് ജി. സുധാകരന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനെതിരെ പ്രതിഷേധിച്ചാണ് ടി.കെ ഗോവിന്ദന്‍ സിപിഐഎം വിട്ടത്. പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ യുഡിഎഫ് ടികെ ഗോവിന്ദനെ പിന്തുണയ്ക്കുകയായിരുന്നു. യുഡിഎഫ് പിന്തുണയില്‍ മത്സരിക്കുന്ന ടികെ ഗോവിന്ദന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ടി.കെ. ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ സിപിഐഎം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമായ ഭാര്യ രമണിയും
ശബരിമലയില്‍ ലിംഗവിവേചനമില്ല, യുവതി പ്രവേശനത്തിന് മാത്രമാണ് വിലക്ക്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ദേവസ്വം ബോർഡ്

Related Stories

"തെറ്റുപറ്റിയെന്ന് ഏറ്റുപറയാൻ സിപിഐഎം നേതൃത്വം തയ്യാറാകണം, പാർട്ടിയുടെ പോക്ക് ഏകാധിപത്യത്തിലേക്ക്"; റിവ്യൂ റിപ്പോർട്ടിനെതിരെ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും
'പി.കെ. ശ്യാമള, എ. പത്മകുമാർ, വെള്ളാപ്പള്ളി'; സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു, സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്നിടത്ത് തിരുത്താൻ സിപിഐഎം
"തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തി"; കടകംപള്ളിയുടെ തോൽവിയിൽ അന്വേഷണം വേണമെന്ന് സിപിഐഎം വഞ്ചിയൂർ ഏരിയ കമ്മറ്റി
"പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും തിരിച്ചടിയായി"; വിമർശനവുമായി സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റി
News Malayalam 24x7
newsmalayalam.com