സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നെന്ന് യൂട്യൂബര്‍ 'ചെകുത്താന്‍'; ജനവിധി തേടുന്നത് തിരുവല്ലയില്‍ നിന്ന്

സൂക്ഷ്മ പരിശോധനയില്‍ അജു അലക്‌സിന്റെ പത്രിക വരണാധികാരി സ്വീകരിച്ചിരുന്നു.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നെന്ന് യൂട്യൂബര്‍ 'ചെകുത്താന്‍'; ജനവിധി തേടുന്നത് തിരുവല്ലയില്‍ നിന്ന്
Published on: 
Updated on: 

തിരുവല്ലയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുവെന്ന് 'ചെകുത്താന്‍' എന്നറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി ഇന്ന് രാവിലെ 11 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലപാടുകളും ഭാവി പരിപാടികളും വിശദീകരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ 'ചെകുത്താന്‍' അറിയിച്ചു.

തിരുവല്ല മണ്ഡലത്തില്‍ നിന്നുമാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നതെന്ന് അജു അലക്‌സ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സൂക്ഷ്മ പരിശോധനയില്‍ അജു അലക്‌സിന്റെ പത്രിക വരണാധികാരി സ്വീകരിച്ചിരുന്നു.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നെന്ന് യൂട്യൂബര്‍ 'ചെകുത്താന്‍'; ജനവിധി തേടുന്നത് തിരുവല്ലയില്‍ നിന്ന്
റോഡ് ഷോകളിലും കൺവെൻഷനുകളിലും എംപി വേണം; വടക്കൻ ജില്ലകളിലെ യുഡിഎഫ് ക്യാംപുകളിൽ താര പ്രചാരകനായി ഷാഫി പറമ്പിൽ

'യഥാര്‍ഥ മാറ്റത്തിനായി സ്വതന്ത്ര ശബ്ദം' എന്നാണ് അജു അലക്‌സിന്റെ പോസ്റ്റര്‍. തിരുവല്ലയില്‍ 10 പേരുടെ പത്രികകളാണ് സ്വീകരിച്ചത്. മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നില്‍ക്കുന്നത് മാത്യു ടി. തോമസ് ആണ്. യുഡിഎഫ് ക്യാംപില്‍ നിന്ന് കേരള കോണ്‍ഗ്രസ് നേതാവ് വര്‍ഗീസ് മാമനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി അനൂപ് ആന്റണിയും മത്സരിക്കുന്നു.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നെന്ന് യൂട്യൂബര്‍ 'ചെകുത്താന്‍'; ജനവിധി തേടുന്നത് തിരുവല്ലയില്‍ നിന്ന്
യുഡിഎഫ് പ്രചാരണം: രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും; കോൺഗ്രസിൻ്റെ ഗ്യാരൻ്റികൾ വിശദീകരിക്കും
News Malayalam 24x7
newsmalayalam.com