ആക്‌സസ്, അവെനിസ്, ജിഗ്‌സര്‍ തുടങ്ങി വാഹനങ്ങളില്‍ വന്‍ വിലക്കുറവുമായി സുസുകി മോട്ടോഴ്സ്; അറിയേണ്ടതെല്ലാം

350 സിസി താഴെയുള്ള മോഡലുകളായ ആക്‌സസ്, അവെനിസ്, ബര്‍ഗ‍്‍മാന്‍ സ്ട്രീറ്റ്, ബര്‍ഗ‍്‍മാന്‍ സ്ട്രീറ്റ് എക്‌സ് എന്നിവയ്ക്കാണ് വില കുറയുന്നത്
ആക്‌സസ്, അവെനിസ്, ജിഗ്‌സര്‍ തുടങ്ങി വാഹനങ്ങളില്‍ വന്‍ വിലക്കുറവുമായി സുസുകി മോട്ടോഴ്സ്; അറിയേണ്ടതെല്ലാം
Published on

ഇന്ത്യന്‍ വിപണിയില്‍ ഇരുചക്രവാഹനങ്ങളുടെ വില കുറച്ച് സുസുക്കി മോട്ടോഴ്‌സ്. ജിഎസ്ടി പരിഷ്‌കരണത്തിന് പിന്നാലെയാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് സുസുകി വില കുറച്ചിരിക്കുന്നത്. 350 സിസിക്ക് താഴെയുള്ള വാഹനങ്ങള്‍ക്കാണ് വിലകുറവ്. ഉത്സവ സീസണകുള്‍ അടക്കം വരുന്നതിന് മുന്നോടിയായാണ് സുസുകിയുടെ നീക്കം. ഇതോടെ വില്‍പ്പനയില്‍ കുതിപ്പും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.

350 സിസി താഴെയുള്ള മോഡലുകളായ ആക്‌സസ്, അവെനിസ്, ബര്‍ഗ‍്‍മാന്‍ സ്ട്രീറ്റ്, ബര്‍ഗ‍്‍മാന്‍ സ്ട്രീറ്റ് എക്‌സ് എന്നിവയ്ക്കാണ് വില കുറയുന്നത്. ആക്‌സസിന് 1,02,400 രൂപയായിരുന്നു എക്‌സ് ഷോറൂം വില. ഇത് പുതിയ നിരക്കിലേക്കെത്തുമ്പോള്‍ 93,877 രൂപയായി കുറയും. 8,523 രൂപയുടെ വ്യത്യാസമാണ് വിലയിലുണ്ടാവുക.

ആക്‌സസ്, അവെനിസ്, ജിഗ്‌സര്‍ തുടങ്ങി വാഹനങ്ങളില്‍ വന്‍ വിലക്കുറവുമായി സുസുകി മോട്ടോഴ്സ്; അറിയേണ്ടതെല്ലാം
ഇവിക്കൊപ്പം സ്മാർട്ട് വാച്ച് കൂടിയായാലോ? കിടിലൻ ഫീച്ചർ അവതരിപ്പിക്കാൻ ടിവിഎസ്

അവെനിസിന് 94,000 രൂപയായിരുന്നു എക്‌സ് ഷോറൂം വില. പുതുക്കിയ നിരക്ക് അനുസരിച്ച് 86,177 രൂപയാണ് വില. 7823 രൂപയുടെ വ്യത്യാസമാണ് വിലയിലുണ്ടാവുക. ബര്‍ഗ‍്‍മാന്‍ സ്ട്രീറ്റിന് 1,00,600 രൂപയായിരുന്നു പഴയ വില, 92,227 രൂപയാണ് പുതിയ വില. 8373 രൂപയുടെ വ്യത്യാസമാണ് ഉണ്ടാവുക. ബര്‍ഗ‍്‍മാന്‍ സ്ട്രീറ്റ് ഇഎക്‌സിന് 1,17,700 രൂപയായിരുന്നു പഴയ വില. ഇതിന് 9798 രൂപ കുറച്ച് 1,07,902 രൂപയാക്കി കുറച്ചു.

ഇരുചക്ര വാഹനങ്ങളില്‍ ജിഗ്‌സര്‍ സീരിസിനും വില കുറഞ്ഞു. ജിഗ്‌സറിന് 1,38,401ല്‍ നിന്ന് 11,520 രൂപ കുറഞ്ഞ് 1,26,881 രൂപയാകും. ജിഗ്‌സര്‍ എസ്എഫിന് 1,47,901 രൂപയില്‍ നിന്ന് 12,311 രൂപ കുറഞ്ഞ് 1,35,590 രൂപ കുറഞ്ഞു.

ജിഗ്‌സര്‍ 250ക്ക് 1,98,501 രൂപയില്‍ നിന്ന് 16,525 രൂപ കുറഞ്ഞ് 1,81,976 രൂപയായി. ജിഗ്‌സര്‍ എസ്എഫ് 250ക്ക് 2,16,500 ല്‍ നിന്ന് 18,024 രൂപ കുറഞ്ഞ് 1,98476 രൂപയായി. വി- സ്‌ട്രോം എസ്എക്‌സിന് 2,16,000 രൂപയില്‍ നിന്ന് 17,982 രൂപ കുറഞ്ഞ് 1,98,018 രൂപയായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com