പുതിയ വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവരൊക്കെ വാഹനത്തിൻ്റെ സുരക്ഷാ ഫീച്ചറുകൾക്ക് മുൻഗണന നൽകുന്നുണ്ട്. അതിൽ തന്നെ 6 എയര്‍ബാഗ് സജ്ജീകരിച്ചെത്തുന്ന കാറുകള്‍ക്ക് ആളുകൾക്കിടയിൽ വൻ സ്വീകാര്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ 6 എയര്‍ബാഗ് സജ്ജീകരിച്ചെത്തുന്ന കാറുകള്‍ ഏതൊക്കെയാണ് എന്ന് നോക്കാം
മാരുതി സുസുക്കി ആള്‍ട്ടോ K10
യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കുന്ന വാഹനങ്ങളിലൊന്നാണ് മാരുതി സുസുക്കി ആള്‍ട്ടോ K10. 6 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി, റിയര്‍ ഡോര്‍ ചൈല്‍ഡ് ലോക്ക്, 3-പോയിൻ്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവ ഈ വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
മാരുതി സുസുക്കി ഡിസയര്‍
ഗ്ലോബല്‍ എൻസിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയ ആദ്യ മാരുതി മോഡൽ ഡിസയര്‍ ആണ്.6 എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്സി, ഇബിഡി, ടിപിഎംഎസ്, 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവ മാരുതി സുസുക്കി ഡിസയറിനുണ്ട്. ഇക്കാലത്ത് മോഡേണ്‍ കാറുകളില്‍ ഉണ്ടായിരിക്കേണ്ട അത്യാവശ്യം ഫീച്ചറുകള്‍ എല്ലാം ഈ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. 6.84 ലക്ഷം മുതല്‍ 10.19 ലക്ഷം രൂപ വരെയാണ് ഇതിൻ്റെ എക്‌സ്-ഷോറൂം വില.
റെനോ ട്രൈബര്‍
ഏഴ് സീറ്റുകളോട് കൂടിയ കോംപാക്റ്റ് മള്‍ട്ടി പര്‍പ്പസ് വാഹനമാണ് റെനോ ട്രൈബര്‍. യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയാണ് ഈ വാഹനം പ്രദാനം ചെയ്യുന്നത്. 6 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ടിപിഎംഎസ്, ഇഎസ്സി, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, റിയര്‍ പാര്‍ക്കിങ് ക്യാമറ തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ ഈ വാഹനത്തിലുൾപ്പെട്ടിട്ടുണ്ട്.
മാരുതി സുസുക്കി സെലേറിയോ
സെലേറിയോ ഹാച്ചിൻ്റെ ബേസ് വേരിയൻ്റ് ഉൾപ്പെടെ ആറ് എയര്‍ബാഗുകള്‍ സജ്ജീകരിച്ചാണ് മാരുതി സുസുക്കി സെലേറിയോ വിപണിയിലെത്തുന്നത്. നേരത്തെ രണ്ട് എയര്‍ബാഗുകള്‍ മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. കുറഞ്ഞ വിലയിലാണ് ഈ കാറുകൾ ലഭിക്കുന്നത്.