എല്ലാവർക്കും നാലംഗ കുടുംബം ആയിരിക്കില്ല. വലിയ കുടുംബത്തിനുവേണ്ടി ഒരു സെവൻ സീറ്റർ എസ്‌യുവി തെരഞ്ഞെടുത്താൽ അത് വലിയ ആശ്വാസമായിരിക്കും. ഇനി സെവൻ സീറ്റർ എന്നു പറയുമ്പോൾ വിലകൂടി ഒത്തുവരേണ്ടതല്ലേ എന്നു ചോദിച്ചാൽ അത് ശരിയാണ്. ഇന്ത്യൻ വിപണിയിൽ എസ്‌യുവി കാറുകൾക്ക് പഞ്ഞമില്ല എങ്കിലും ബഡ്ജറ്റിൽ ഒതുങ്ങുന്ന സെവൻ സീറ്ററുകൾ കണ്ടെത്താൻ അൽപ്പം ബുദ്ധിമുട്ടായിരിക്കും.
എങ്കിൽ ഇനി അതിനായി പ്രയാസപ്പെടേണ്ട. ഇന്ത്യയിൽ നിലവിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ ഡീസൽ എസ്‌യുവികൾ എതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
ടാറ്റ സഫാരി
14.66 രൂപ ലക്ഷം മുതൽ ടാറ്റാ സഫാരി വിപണിയിൽ ലഭ്യമാണ്. ടാറ്റ മോട്ടോഴ്‌സിന്‍റെ ഏക 7 സീറ്റർ എസ്‌യുവി ആയ സഫാരി ലുക്കിലും, സൗകര്യങ്ങളിലും മാറ്റം വരുത്തി പുത്തൻ മോഡലുകളെ ഇറക്കിക്കഴിഞ്ഞു. വിശാലമായ ഇൻ്റീരിയർ, ഇരിപ്പിടങ്ങൾ, 170 PS പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ടർബോ-ഡീസൽ എഞ്ചിൻ എന്നിവ ടാറ്റ സഫാരിയുടെ പ്രത്യേകതയാണ്.
ടാറ്റയ്ക്ക് പുറമെ വിപണിയിലെ സെവൻ സീറ്ററുകളിൽ മഹീന്ദ്രയുടെ ആധിപത്യമാണ്. ബൊലേറോ, ബൊലേറോ നിയോ, മഹീന്ദ്ര XUV700, സ്കോർപിയോ ക്ലാസിക്, സ്കോർപിയോ-എൻ എന്നീ മോഡലുകളാണ് ഇന്ന് ഇന്ത്യൻ വിപണി കീഴടക്കിയിരിക്കുന്ന മഹീന്ദ്രയുടെ ബഡ്ജറ്റ് ഫ്രണ്ട്ലി സെവൻ സീറ്ററുകൾ.
മഹീന്ദ്ര ബൊലേറോ/ബൊലേറോ നിയോ
ഏറ്റവും താങ്ങാനാവുന്ന വിലയുള്ള 7 സീറ്റർ ഡീസൽ എസ്‌യുവിയാണിത്. മഹീന്ദ്ര ബൊലേറോയും അതിന്റെ ആധുനികവൽക്കരിച്ച പതിപ്പായ ബൊലേറോ നിയോയും നല്ല ഓപ്ഷനുകളാണ്. ഗ്രാമ പ്രദേശങ്ങളിലെ ദുർഘടമായ പാതകൾ കൂടി പരിഗണിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന, കരുത്തുറ്റതും വിശ്വസനീയവുമായ ഒരു എസ്‌യുവിയാണ് ബൊലേറോ. ഏകദേശം എട്ട് ലക്ഷം രൂപ മുതൽ ബൊലേറോ ശ്രേണിയുടെ വില ആരംഭിക്കുന്നു.
മഹീന്ദ്ര XUV700
സാങ്കേതികവിദ്യയും , അൽപ്പം ആഡംബരവും ചേർന്ന മോഡലുകളെ പരിഗണിക്കുന്നവർക്കായി XUV700 രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഈ എസ്‌യുവിയിൽ എഡിഎഎസ്, ഡ്യുവൽ ഡിജിറ്റൽ സ്‌ക്രീനുകൾ, പ്രീമിയം സവിശേഷതകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 185 bhp കരുത്തും 450 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര XUV700 ന് കരുത്ത് പകരുന്നത്.വില ഏകദേശം ₹13.66 ലക്ഷം മുതൽ ആരംഭിക്കുന്നു.
മഹീന്ദ്ര സ്കോർപിയോ ക്ലാസിക്
മഹീന്ദ്ര സ്കോർപിയോ ക്ലാസിക് അതിന്റെ കരുത്തുറ്റ രൂപകൽപ്പനയും ശക്തമായ പ്രകടനവും അഭിനന്ദിക്കുന്ന ഉപഭോക്താക്കൾക്കിടയിൽ ഇപ്പോഴും പ്രിയപ്പെട്ടതാണ്. 2.2 ലിറ്റർ ഡീസൽ എഞ്ചിനും മാനുവൽ ട്രാൻസ്മിഷനും ഉള്ള ഇത് വിശ്വസനീയവും പണത്തിന് വിലയുള്ളതുമായ എസ്‌യുവിയാണ്. ഈ എസ്‌യുവിയുടെ വില ഏകദേശം 13 ലക്ഷം മുതൽ ആരംഭിക്കുന്നു.
മഹീന്ദ്ര സ്കോർപിയോ-എൻ
ഏകദേശം 13.20 രൂപ മുതൽ എക്സ്-ഷോറൂം വില ആരംഭിക്കുന്നു. പഴയ രീതിയിലുള്ള സ്കോർപിയോ നിങ്ങൾക്ക് വേണ്ടെങ്കിൽ, മഹീന്ദ്ര സ്കോർപിയോ-എൻ ഒരു മികച്ച ആധുനിക ഓപ്ഷനാണ്. രണ്ട് പവർ, ടോർക്ക് ഔട്ട്‌പുട്ടുകളിൽ വരുന്ന 2.2 ലിറ്റർ എംഹോക്ക് ജെൻ 2 ഡീസൽ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ എസ്‌യുവി 4x4 ഡ്രൈവ്, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്.