ഉത്സവകാലങ്ങൾ ഇപ്പോൾ ആനുകൂല്യങ്ങളുടെ കാലം കൂടിയാണ്. പ്രത്യേകിച്ച് ദീപാവലി പോലുള്ള ആഘോഷങ്ങളിൽ ഓഫറുകളുടെ പെരുമഴയാകും വിപണിയിൽ. വാഹന വിപണിയിലും ഇത് കാര്യമായുണ്ട്. ഇത്തവണ ദീപാവലിക്ക് നിരവദി കമ്പനികളാണ് കാറുകളും എസ്‌യുവികളുമെല്ലാം ആകർഷകമായ വിലക്കിഴിവിൽ ലഭ്യമാക്കുന്നത്. മുൻ നിര മോഡലുകൾ വരെ ഇത്തവണ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കും.
ഒന്നര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ കിഴിവുകൾ നൽകുന്ന മോഡലുകൾ ഇത്തവണ ദീപാവലി സെയിലിൽ വിപണിയിലുണ്ട്. മാരുതി, കിയ, മഹീന്ദ്ര, സ്കോഡ തുടങ്ങി പ്രമുഖ കമ്പനികളെല്ലാം തന്നെ ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു.
20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 30,000 രൂപ എക്സ്ചേഞ്ച് ബോണസ്, 55,000 രൂപയുടെ കിറ്റ് എന്നിവയുൾപ്പെടെ 1.05 ലക്ഷം രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങൾ മാരുതി ബലേനോ ഡെൽറ്റ എഎംടി നൽകുന്നു. മറ്റ് എഎംടി വേരിയന്‍റുകളിൽ 1.02 ലക്ഷം രൂപ വരെയും മാനുവൽ, സിഎൻജി വേരിയന്റുകളിൽ ഒരുലക്ഷം രൂപ വരെയും ലാഭിക്കാം. മാരുതി ഇൻവിക്ടോ ആൽഫ വേരിയന്ന് 1.40 ലക്ഷം രൂപ വരെ മൊത്തം കിഴിവുകൾ (25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് + 1.15 ലക്ഷം രൂപ സ്‌ക്രാപ്പേജ് ബോണസ്) വാഗ്‍ദാനം ചെയ്യുന്നു. അതേസമയം സീറ്റ+ വേരിയന്റിന് 1.15 ലക്ഷം രൂപ സ്‌ക്രാപ്പേജ് ബോണസ് മാത്രമേ നൽകുന്നുള്ളൂ.
10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 15,000 രൂപ സ്‌ക്രാപ്പേജ് ബോണസ്, 15,000 രൂപ കോർപ്പറേറ്റ് എന്നീ ഡിസ്‌കൗണ്ടുകൾ ഉൾപ്പെടെ കിയ സോണെറ്റിൽ 1.03 ലക്ഷം രൂപ വരെ കിഴിവുകൾ ലഭ്യമാണ്. കിയ സെൽറ്റോസിൽ വാങ്ങുന്നവർക്ക് 1.47 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും, ഇത് യഥാക്രമം 30,000 രൂപ ഡയറക്ട് ക്യാഷ് ഡിസ്‌കൗണ്ട്, 30,000 രൂപ എക്‌സ്‌ചേഞ്ച്, 20,000 രൂപ സ്‌ക്രാപ്പേജ് ബോണസുമായി ലഭ്യമാണ്. എസ്‌യുവിക്ക് 15,000 രൂപ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു.
കിയ സിറോസിന് 1.6 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. വാങ്ങുന്നവർക്ക് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 30,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപ സ്‌ക്രാപ്പേജ് ബോണസ്, 15,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെ ആനുകൂല്യങ്ങൾ ലഭിക്കും. ഫോക്‌സ്‌വാഗൺ ടൈഗൺ ഹൈലൈൻ പ്ലസ്, ടോപ്‌ലൈൻ 1.0L ടർബോ-പെട്രോൾ എടി വേരിയന്റുകൾക്ക് യഥാക്രമം 1 ലക്ഷം രൂപയും 1.35 ലക്ഷം രൂപയും വരെ കിഴിവുകൾ ലഭിക്കും. 1.5L ടർബോ പെട്രോൾ MT ഉള്ള ടൈഗൺ GT പ്ലസ് ക്രോമിന് 1.5 ലക്ഷം രൂപ വരെയും GT പ്ലസ് സ്‌പോർട് പെട്രോൾ DCT വേരിയന്റിന് 1.60 ലക്ഷം രൂപ വരെയും കിഴിവുകൾ ലഭിക്കും. ഹോണ്ട എലിവേറ്റിൽ വാങ്ങുന്നവർക്ക് 1.51 ലക്ഷം രൂപ വരെയും മാരുതി ഗ്രാൻഡ് വിറ്റാരയിൽ ഏകദേശം 1.8 ലക്ഷം രൂപ വരെയും ലാഭിക്കാൻ കഴിയും.
ഹോണ്ട സിറ്റിക്ക് 1.27 ലക്ഷം രൂപ വരെ മൊത്തം കിഴിവുകൾ ലഭിക്കും, അതേസമയം ഫോക്‌സ്‌വാഗൺ വിട്രസിലെ ആനുകൂല്യങ്ങൾ വകഭേദങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടുന്നു. മിഡ്-ലെവൽ ഹൈലൈറ്റ് AT വേരിയന്റിൽ 1.60 ലക്ഷം രൂപ വരെയും, ജിടി പ്ലസ് പെട്രോൾ-ഡിസിടി വേരിയന്റിൽ 1.25 ലക്ഷം രൂപ വരെയും, ജിടി പ്ലസ് സ്‌പോർട് 1.5L ടർബോ-പെട്രോൾ ഡിസിടി വേരിയന്റിൽ 1.30 ലക്ഷം രൂപ വരെയും നിങ്ങൾക്ക് ലാഭം കിട്ടും.
സ്കോഡയുടെ സ്ലാവിയ സെഡാനും കുഷാഖ് മിഡ്‌സൈസ് എസ്‌യുവിയും നിലവിൽ ദീപാവലിക്ക് യഥാക്രമം 2.25 ലക്ഷം രൂപയും 2.5 ലക്ഷം രൂപയും വരെ കിഴിവോടെ ലഭ്യമാണ്. മഹീന്ദ്ര XUV400 സബ്‌കോംപാക്റ്റ് എസ്‌യുവിയിൽ നിങ്ങൾക്ക് 2.50 ലക്ഷം രൂപ വരെ ലാഭിക്കാം. മഹീന്ദ്ര മറാസോ നിലവിൽ മൂന്ന് ലക്ഷം രൂപ ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ടോടെ ലഭ്യമാണ്, ഈ ദീപാവലി സീസണിൽ ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ട് ലഭിക്കുന്ന കാറുകളിൽ ഒന്നാണിത്.