
ടാറ്റാ മോട്ടോർസിന്‍റെ കേരളത്തിലെ ഏറ്റവും വലിയ ഡീലർഷിപ്പ് ആയ ലക്സോൺ ടാറ്റയിൽ, പുതു പുത്തൻ മോഡലായ ഹാരിയർ ഇ.വിയുടെ ബുക്കിങ് ആരംഭിച്ചു. അതിനൂതന സാങ്കേതിക സവിശേഷതകളുമായാണ് ഹാരിയർ ഇ വി എത്തുന്നത്. 21 ലക്ഷം രൂപ മുതലാണ് കാറിന്‍റെ വില.
പ്രീമിയം കാറുകളിൽ മാത്രം കണ്ടു വരുന്ന അതിനൂതനമായ ക്വാഡ് വീൽ ടെക്നോളജിയോടെയാണ് ഹാരിയർ വിപണിയിൽ എത്തിയിരിക്കുന്നത്. വെഹിക്കിൾ ട്രാന്‍സ്പെരന്‍റ് മോഡ് - 540 ഡിഗ്രി ക്യാമറ, എവിടെയും പാർക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ ക്രമീകരിച്ചിട്ടുള്ള ഓട്ടോ പാർക്കിങ് സിസ്റ്റം, വിവിധ പ്രതലങ്ങൾക്കനുസൃതമായി അഡ്ജസ്റ്റ് ആകുന്ന സസ്‌പെൻഷൻ സിസ്റ്റം എന്നിവയും കാറിന്‍റെ സവിശേഷതകളാണ്.
11 രീതിയിൽ വാഹനത്തെ നിയന്ത്രിക്കാൻ കഴിയുന്ന സ്മാർട്ട് കീയാണ് പുതിയ ഹാരിയർ ഇ വി ക്കുള്ളത്. 21 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില ആരംഭിക്കുന്നത്. ടെസ്റ്റ് റൈഡിനും ബുക്കിങ്ങിനും ലക്സോൺ ടാറ്റയുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ഷോറൂമുകളിൽ സൗകര്യം ഉണ്ട്.