ജനപ്രിയ മോഡലുകളുടെ 25 ാം വാർഷിക മോഡലുകൾ ഇറക്കി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ. ആക്ടിവ 110, ആക്ടിവ 125, എസ്‍പി 125 എന്നിവയുടെ 25 -ാം വാർഷിക പതിപ്പുകളാണ് ഇപ്പോൾ പിറത്തിറക്കിയിരിക്കുന്നത്. ആക്ടിവ വാർഷിക പതിപ്പുകളുടെ വിലയിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഹോണ്ട ആക്ടിവ 110 ആനിവേഴ്‌സറി എഡിഷന്റെ എക്സ്-ഷോറൂം വില 92,565 രൂപയാണ്. ഹോണ്ട ആക്ടിവ 125 ആനിവേഴ്‌സറി എഡിഷന്റെ എക്സ്-ഷോറൂം വില 97,270 രൂപയാണ്. ഹോണ്ട SP125 ആനിവേഴ്‌സറി എഡിഷന്റെ എക്സ്-ഷോറൂം വില 1,02,516 രൂപയാണ്. ആക്ടിവ 110, 125 എന്നിവയിൽ അവയുടെ DLX വേരിയന്റുകളേക്കാൾ ഏകദേശം 1,000 രൂപ കൂടുതലായാണ് വരുന്നത്.
ആക്ടിവ 110 ആനിവേഴ്‌സറി എഡിഷനിൽ കഫേ-ബ്രൗൺ അല്ലെങ്കിൽ കറുപ്പ് നിറങ്ങളിലുള്ള സീറ്റ്, ഇന്നർ പാനൽ ഫിനിഷുകളും ഉൾപ്പെടുന്നു, കളർ ഓപ്ഷൻ അനുസരിച്ച്. അതേസമയം, ആക്ടിവ 125 ആനിവേഴ്‌സറി എഡിഷൻ കറുത്ത സീറ്റ്, ഇന്നർ പാനൽ ഫിനിഷിംഗ് എന്നിവയിൽ മാത്രമേ ലഭ്യമാകൂ. ഹോണ്ട ആക്ടിവയുടെ എഞ്ചിനുകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഹോണ്ട ആക്ടിവ 110 ആനിവേഴ്‌സറി എഡിഷനിലും 109.51 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 7.9PS പവറും 9.05Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഹോണ്ട ആക്ടിവ 125 ആനിവേഴ്‌സറി എഡിഷൻ 123.92 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനിൽ നിന്നാണ് പവർ നേടുന്നത്, ഇത് 8.4PS പവറും 10.5Nm ടോർക്കും പുറപ്പെടുവിക്കുന്നു.
123.94 സിസി, 4-സ്ട്രോക്ക്, SI എഞ്ചിനാണ് ഹോണ്ട SP125 ന് കരുത്തേകുന്നത്, ഇത് 7,500 rpm-ൽ 10.7 bhp കരുത്തും 6,000 rpm-ൽ 10.9 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ചേരുന്നു. എല്ലാ ആനിവേഴ്‌സറി എഡിഷൻ മോഡലുകളിലും എൽഇഡി ഹെഡ്‌ലാമ്പ്, 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ്, ഹോണ്ടയുടെ കമ്പൈൻഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്), ട്യൂബ്‌ലെസ് ടയറുകൾ എന്നിവയുണ്ട്. മെക്കാനിക്കൽ വശത്ത്, എല്ലാ ആനിവേഴ്‌സറി എഡിഷനുകളും അവയുടെ സ്റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമാണ്.