പോക്കറ്റ് കാലിയാക്കാതെ വാങ്ങാം; വരുന്നു രാജ്യത്തെ വില കുറഞ്ഞ എസ്‌യുവി

പുതിയ എസ്‌യുവികൾ ഓഗസ്റ്റ്24 ഓടെ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്.
new renault kiger
Source: www.renault.co.in
Published on

രാജ്യത്തെ വില കുറഞ്ഞ എസ്‌യുവി ഉടൻ വിപണിയിലെത്തും. സോഷ്യൽമീഡിയ വഴി റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ആദ്യ ടീസർ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. പുതിയ എസ്‌യുവികൾ ഓഗസ്റ്റ്24 ഓടെ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്.

വാഹനത്തിൻ്റെ ക്രമീകരണങ്ങൾ കൂടുതൽ മികവുള്ളതാണ് എന്നാണ് കമ്പനി അറിയിക്കുന്നത്. കൂടുതൽ നിവർന്ന വിധത്തിലുള്ള മുകൾവശമായതിനാൽ കൂടുതൽ റോഡ് പ്രസൻസ് ഇത് പ്രദാനം ചെയ്യുന്നു. പരമ്പരാഗത ഡോർ ഹാൻഡിലുകൾ,ഡോർ പാനലുകൾ, വീൽ ആർച്ചുകൾ,ബോഡി ക്ലാഡിംങ്, റൂഫ് റെയിലുകൾ, റൂഫ്‌ലൈനുകൾ എന്നിവ മുമ്പേയുള്ളതിന് സമാനമായിരിക്കുമെന്നും സൂചനയുണ്ട്.

new renault kiger
എട്ട് ലക്ഷത്തിൽ താഴെ വില; ആറ് എയര്‍ബാഗ് കാറുകള്‍ ജനപ്രിയമാകുന്നു

വയർലെസ് സ്മാർട്ട്‌ഫോൺ റെപ്ലിക്കേഷൻ, ഓട്ടോമാറ്റിക് എസി, വയർലെസ് ചാർജർ, തുടങ്ങിയ സവിശേഷതകൾ ഇതിലും ഉണ്ടാകും. എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, സ്പീഡ് വാർണിങ് എന്നിവ പുതിയ പതിപ്പിലെ സവിശേഷതകളാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com