ഇലക്ട്രിക് കാർ വിപണിയിൽ തരംഗമാകാൻ ഹ്യുണ്ടായ്; അവതരിപ്പിക്കുന്നത് അഞ്ച് പുത്തൻ മോഡലുകൾ

ഏറ്റവും വലുതും ചെലവേറിയതുമായ ഇലക്ട്രിക് ഓഫറാണ് ഹ്യുണ്ടായി അയോണിക് 9. 2026 ൽ ഇവ ഇന്ത്യയിലും എത്തും.
Hyundai Inster
Hyundai InsterSource; X / Hyundai
Published on

മലിനീകരണം രൂക്ഷമാകുന്ന കാലം കൂടിയായതോടെ ഇന്ന് ആളുകൾക്കിടയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചാരമേറുകയാണ്. കാറുകളിൽ തന്നെ ഇലക്ട്രിക് കാറുകൾ വാങ്ങുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചുവരുന്നു.എഞ്ചിൻ പ്രശ്നങ്ങൾ ഏറെ പ്രതിസന്ധി സൃഷിക്കുന്നിടത്ത് ചെലവു കുറഞ്ഞ പരിപാലനമാണ് ഇലക്ട്രിക് വാഹനങ്ങളെ സവിശേഷമാക്കുന്ന ഘടകങ്ങളിലൊന്ന്.

മെച്ചപ്പെട്ട പ്രകടനം, വീട്ടിലിരുന്നും ചാർജ് ചെയ്യാനുള്ള സൗകര്യം, സുസ്ഥിരമായ ചാർജിംഗ്, പരിസ്ഥിതി സൗഹൃദപരം, കുറഞ്ഞ ശബ്ദ മലിനീകരണം എന്നിങ്ങനെ മോട്ടോർ വാഹനങ്ങളെ അപേക്ഷിച്ച് ഏറെ നേട്ടങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ നൽകുന്നു. അതുകൊണ്ടു തന്നെ ലോകത്തിലെ പ്രധാന വാഹന കമ്പനികളെല്ലാം ഇലക്ട്രിക് വാഹനങ്ങൾ കൂടി വിപണിയിലെത്തിക്കുന്നുണ്ട്.

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് ഇന്തയിൽ ഏറെ പ്രചാരമുള്ള കമ്പനിയാണ്. 2030 കളോടെ അഞ്ച് ഇലക്ട്രിക് കാറുകൾ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകായണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. വിപണിയിൽ ബജറ്റ് ഫ്രണ്ട്ലി ആയ കാറുകളാണ് വരുന്നതെന്നും സൂചനയുണ്ട്.

ഹ്യുണ്ടായി ക്രെറ്റ ഇവി ഫെയ്‌സ്‌ലിഫ്റ്റ്

ഹ്യുണ്ടായി ഇൻസ്റ്റർ ഇവി

ഹ്യുണ്ടായ് അയോണിക് 9

ഹ്യുണ്ടായി ഗ്രാൻഡ് i10 ഇവി

ഹ്യുണ്ടായി വെന്യു ഇവി

എന്നീ കാറുകളാണ് ഹ്യൂണ്ടായി വിപണിയിലെത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ.

Hyundai Inster
കൈയ്യില്‍ ഒരു ടാറ്റ ഇവിയുണ്ടോ? എങ്കില്‍ ഹാരിയര്‍ എടുക്കുന്നവരെ കാത്തിരിക്കുന്നത് കിടിലന്‍ ഓഫര്‍!

ഹ്യുണ്ടായി ക്രെറ്റ ഇവി ഫെയ്‌സ്‌ലിഫ്റ്റ്

2027ലാകും പുതുക്കിയ ക്രെറ്റ ഇലക്ട്രിക് എസ്‌യുവി എത്തുക.നിലവിലുള്ള പവർട്രെയിനുകൾ നിലനിർത്തിയേക്കാം. എങ്കിലും അപ്‌ഡേറ്റ് ചെയ്ത ബാറ്ററി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ഉള്ള ഒരു ലോംഗ്-റേഞ്ച് പതിപ്പ് അവതിപ്പിക്കാനുള്ള സാധ്യതയും നിലവിലുണ്ട്. പുതിയ കംഫർട്ട് സവിശേഷതകളും സാങ്കേതികവിദ്യയും ഉൾപ്പെടെ ചില ഡിസൈൻ മാറ്റങ്ങളും പ്രതീക്ഷിക്കാം.

ഹ്യുണ്ടായി ഇൻസ്റ്റർ ഇവി

HE1i എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ ഹ്യുണ്ടായി കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി 2026 ൽ വിപണിയിലെത്തിയേക്കും. സ്റ്റാൻഡേർഡ് 42kWh, ലോംഗ്-റേഞ്ച് 49kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും 97bhp ഉം 115bhp ഉം ഉത്പാദിപ്പിക്കുന്ന രണ്ട് മോട്ടോർ ഓപ്ഷനുകളുമായാണ് ഹ്യുണ്ടായി ഇൻസ്റ്റർ ഇവി വാഗ്ദാനം ചെയ്യുന്നത്. ഇന്ന് ആഗോളതലത്തിൽ വിൽക്കപ്പെടുന്ന ഇൻസ്റ്റർ ഇവിയെ അടിസ്ഥാനമാക്കിയുള്ള ഡിസൈനുകൾ തയ്യാറാക്കാനാണ് സാധ്യത.

Hyundai Grand i10 EV & വെന്യു EV

ഗ്രാൻഡ് i10 ഹാച്ച്ബാക്കിന്റെയും വെന്യു കോംപാക്റ്റ് എസ്‌യുവിയുടെയും ഇലക്ട്രിക് പതിപ്പുകളാണിവ. 2028-29 ൽ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ്. ഹ്യുണ്ടായി ഗ്രാൻഡ് i10 ഇവി ടാറ്റ ടിയാഗോ ഇവിയിൽ നിന്ന് വെല്ലുവിളി നേരിടുമ്പോൾ, വെന്യു ഇവി ടാറ്റ നെക്‌സോൺ ഇവിയെയും വരാനിരിക്കുന്ന മഹീന്ദ്ര XVU 3XO ഇവിയെയുംചലഞ്ച് ചെയ്തേക്കും.

ഹ്യുണ്ടായ് അയോണിക് 9

ഏറ്റവും വലുതും ചെലവേറിയതുമായ ഇലക്ട്രിക് ഓഫറാണ് ഹ്യുണ്ടായി അയോണിക് 9. 2026 ൽ ഇവ ഇന്ത്യയിലും എത്തും. 6, 7 സീറ്റ് കോൺഫിഗറേഷനുകളിൽ വരുന്ന ഇവ 620 കിലോമീറ്റർ വരെ ക്ലെയിം ചെയ്ത WLTP റേഞ്ച് നൽകുന്ന 110.3kWh ബാറ്ററി പായ്ക്കും ഗ്യാരന്റി നൽകുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com