നയൻതാരയ്ക്ക് വിഘ്നേഷ് പിറന്നാൾ സമ്മാനമായി നൽകിയ റോൾസ് റോയ്സ് കാറിൻ്റെ വിശേഷങ്ങൾ അറിയാം

നവംബർ 18നാണ് നയൻതാര തൻ്റെ 41ാം പിറന്നാൾ ആഘോഷിച്ചത്.
Vignesh Shivan gifted Nayanthara Rolls-Royce Black Badge Spectre worth Rs 10 crore
Published on
Updated on

ചെന്നൈ: വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള പ്രണയം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. നവംബർ 18നാണ് നയൻതാര തൻ്റെ 41ാം പിറന്നാൾ ആഘോഷിച്ചത്. ഈ ദിവസം പങ്കാളിയായ വിഘ്നേഷ് സമ്മാനിച്ച പിറന്നാൾ സമ്മാനമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

നയൻസിൻ്റെ സ്പെഷ്യൽ ഡേയിൽ ഒരു വെരി സ്പെഷ്യൽ സമ്മാനമാണ് വിഘ്നേഷ് കൈമാറിയത്. ബ്രാൻഡ് ന്യൂ റോൾസ് റോയ്സ് കാറാണിത്. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ സ്വന്തമാക്കിയ 10 കോടിയോളം രൂപ വില മതിക്കുന്ന ബ്ലാക്ക് ബാഡ്ജ് സ്പെക്ടർ കാറിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Nayanthara
Vignesh Shivan gifted Nayanthara Rolls-Royce Black Badge Spectre worth Rs 10 crore
യമഹ XSR 155 ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ എന്തൊക്കെ?

ഈ കാറിനൊപ്പം നയൻതാരയും വിഘ്നേഷും മക്കളും നിൽക്കുന്ന ചിത്രങ്ങൾ വൈറലാണ്. നേരത്തെ നയൻതാരയുടെ 39ാം പിറന്നാളിന് മൂന്ന് കോടി രൂപ വിലമതിക്കുന്ന മേയ്ബാക്ക് കാർ വിഘ്നേഷ് സമ്മാനിച്ചിരുന്നു.

റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് സ്‌പെക്ടർ ഫീച്ചറുകൾ പരിചയപ്പെടാം

ഈ വർഷം ആദ്യമാണ് റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് സ്‌പെക്ടർ ഇന്ത്യയിൽ അവതരിപ്പിച്ചത്. റോൾസ് റോയ്‌സിൻ്റെ സ്റ്റാൻഡേർഡ് മോഡലിൽ കാണുന്ന അതേ 102 kWh ബാറ്ററി പാക്കാണ് ഈ ആഡംബര വാഹനത്തിലുമുള്ളത്.

എന്നാൽ റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് സ്‌പെക്ടറിൻ്റെ കാര്യത്തിൽ പവർ 659 bhpയും 1075 Nm ആയും വർധിപ്പിച്ചിട്ടുണ്ട്. ഇത് നാല് ചക്രങ്ങളിലേക്കും വിതരണം ചെയ്യുന്നു. 23 ഇഞ്ച് ഫൈവ് സ്‌പോക്ക് ഫോർജ്ഡ് വീലുകളാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്.

Vignesh Shivan gifted Nayanthara Rolls-Royce Black Badge Spectre worth Rs 10 crore
ബ്രെസയോ വെന്യുവോ ? ആരാണ് കൂടുതൽ കേമൻ!

പുതിയ ഇൻഫിനിറ്റി മോഡ് വഴി 82 എച്ച്പി പവറും 175 എൻഎം ടോർക്കും അധികമായി ലഭിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 4.1 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് കഴിയും. ഒറ്റ ചാർജിൽ 493 മുതൽ 530 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയും.

Vignesh Shivan gifted Nayanthara Rolls-Royce Black Badge Spectre

മറ്റു റോൾസ് റോയ്‌സ് മോഡലുകളെ പോലെ ബ്ലാക്ക് ബാഡ്ജ് സ്‌പെക്ടറിലും സ്പിരിറ്റ് ഓഫ് എക്സ്റ്റസി ഉൾപ്പെടുന്നുണ്ട്. കൂടാതെ പോളിഷ് ചെയ്‌ത കറുത്ത ഫിനിഷുള്ള പാന്തിയോൺ ഗ്രില്ലും ഇതിൽ ഉൾപ്പെടുന്നു. റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് സ്‌പെക്ടർ പുറത്തിറങ്ങിയപ്പോൾ പുതിയ വേപ്പർ വയലറ്റ് നിറത്തിലാണ് പ്രദർശിപ്പിച്ചിരുന്നത്. എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് 44,000 നിറങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും.

5,500 നക്ഷത്രങ്ങളുള്ള 'സ്റ്റാർലൈറ്റ്' ക്യാബിൻ ഇതിൻ്റെ സവിശേഷതയാണ്. 'ഇല്ലൂമിനേറ്റഡ് ഫാസിയ' എന്നാണ് ഇതിനെ വിളിക്കപ്പെടുന്നത്. മറ്റെല്ലാ ആഡംബര യാത്രകളിലെയും പോലെ, ഉപഭോക്താവിന് അവരുടെ ആഗ്രഹം, അഭിരുചി, സ്റ്റാറ്റസ് എന്നിവ അനുസരിച്ച് കൂടുതൽ ഘടകങ്ങൾ ചേർക്കാൻ കഴിയും.

Vignesh Shivan gifted Nayanthara Rolls-Royce Black Badge Spectre
Vignesh Shivan gifted Nayanthara Rolls-Royce Black Badge Spectre worth Rs 10 crore
സൂപ്പർഫാസ്റ്റ് ചാർജിംഗ്, കിടിലൻ ഫീച്ചറുകൾ: ഈ അഞ്ച് ഇലക്ട്രിക് കാറുകൾ പരിഗണിക്കാം!

Related Stories

No stories found.
News Malayalam 24x7
newsmalayalam.com