ഇന്ത്യയിലെ വാഹന വിപണി അതിൻ്റെ സജീവ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വാഹനത്തിൻ്റെ വിലക്കുറവും, ജിഎസ്‌ടിയും എല്ലാം വാഹനപ്രേമികൾക്കും, വാഹനം വാങ്ങാൻ പോകുന്നവർക്കും വലിയ ആശ്വാസമാണ് നൽകിയത്. വിലക്കുറവും ഓഫറുകളുമെല്ലാം ഈ കാലത്ത് വളരെയധികം സഹായകരമായിരുന്നു.
ടിവിഎസ് വൻ ഓഫറുകളോടെയാണ് വാഹനപ്രേമികളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നതിനായി രംഗത്തെത്തിയിരിക്കുന്നത്. ആകർഷകമായ വിലക്കുറവാണ് ടിവിഎസ് പ്രഖ്യാപിച്ചിട്ടുള്ളത്. 9,600 രൂപ വരെ ആനുകൂല്യങ്ങൾ വരെ ടിവിഎസ് വാഹനങ്ങൾ വാങ്ങുന്നവർക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും.
ജുപ്പിറ്റർ 110 മോഡലിന് 6,481 രൂപ കുറഞ്ഞ് 72, 400 രൂപ മുതലാണ് ഷോറൂം വില ആരംഭിക്കുന്നത്. ജുപ്പിറ്റർ 125 മോഡലിന് 75,600 രൂപയുമാണ് വില. പുതുക്കിയ ജിഎസ്‌ടി നിരക്കുകൾ വാഹനവിപണി രംഗത്ത് കാര്യമായ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചത്.
എൻടോർഖിക്കിൻ്റെ വിലയിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എൻടോർഖ് 150 വാങ്ങാൻ എത്തുന്നവർക്ക് 9,600 രൂപയുടെ വിലക്കുറവാണ് ലഭ്യമാക്കുന്നത്. ഇതോടെ വാഹനം വാങ്ങാനെത്തുന്നവർക്ക് 1.09 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കാൻ സാധിക്കും.
സെസ്റ്റ് സ്‌കൂട്ടറിൻ്റെ വില 70,600 രൂപയാണ്. 6,291 രൂപയുടെ കുറവാണ് മുൻവിലയേക്കാൾ വാഹനത്തിന് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്. ടിവിഎസ് സ്പോർട്ടിന് 8,440 രൂപ വിലക്കുറവാണ് നിശ്ചയിച്ചിട്ടുള്ളത്. 72,200 രൂപ എക്സ്ഷോറൂം വിലയും, റൈഡറിന് 80,050 രൂപയും മുതലാണ് നിലവിലെ വില.