ഹാരിയർ ഇവിക്ക് വെല്ലുവിളിയോ? ആൾട്ടോ അടക്കം മൂന്ന് കാറുകൾ പാറ മുകളിൽ കയറ്റി കേരളത്തിലെ പിള്ളേർ! സംഭവത്തിൽ ചിന്ന ട്വിസ്റ്റ്

ഹാരിയർ ഇവി പരസ്യത്തിൻ്റെ ഓഡിയോ അടക്കം ഉപയോഗിച്ച് പാറ പുറത്ത് കാറുകൾ കയറ്റി മാസ് കാണിച്ചിരിക്കുകയാണ് കേരളത്തിലെ ചെറുപ്പക്കാർ, എന്നാൽ വീഡിയോയിൽ ചെറിയൊരു ട്വിസ്റ്റുണ്ട്
harrier EV challenge Viral Video
മഴക്കാലം കൂടിയായതിനാൽ ചുറ്റും മനോഹരമായ കാഴ്ചകളും കാണാം ആൾട്ടോ എങ്ങനെ മുകളിലെത്തി എന്ന സംശയമാണ് ഇൻസ്റ്റഗ്രാം വീഡിയോയുടെ കമൻ്റ് ബോക്സിൽ പലരും ഉയർത്തുന്നത്
Published on

ടാറ്റ മോട്ടോഴ്‌സിൻ്റെ ഏറ്റവും പുതിയ ഹാരിയർ ഇവിയുടെ ആനപ്പാറ കയറിയുള്ള പരസ്യത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വാഗമണ്ണിലെ ചെങ്കുത്തായ ആനപ്പാറ ഓടിച്ചുകയറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഹാരിയർ ഇവിക്ക് സമാനമായി കുന്നിൻ മുകളിൽ മൂന്ന് കാറുകൾ കയറ്റി മാസ് കാണിച്ചിരിക്കുകയാണ് കേരളത്തിലെ ചെറുപ്പക്കാർ. എന്നാൽ സംഭവത്തിൽ ചെറിയൊരു ട്വിസ്റ്റുണ്ട്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ , മഹീന്ദ്ര XUV300, മാരുതി സുസുക്കി ആൾട്ടോ എന്നീ കാറുകളാണ് പിള്ളേർ കുന്നിൻ മുകളിൽ ഓടിച്ചുകയറ്റിയത്. കൂടെ ഹാരിയർ ഇവി പരസ്യത്തിലെ ഓഡിയോയും കേൾക്കാം. പക്ഷേ ഹാരിയർ ഇവി ആനപ്പാറയിലല്ല ചെറുപ്പക്കാൻ വണ്ടി കയറ്റിയത്. ആനപ്പാറയിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള ഉറവപ്പാറ എന്ന സ്ഥലത്താണ് റീൽ ചിത്രീകരിച്ചിരിക്കുന്നത്. ഈ മലയിലേക്ക് കയറാൻ റോഡ് സൗകര്യം ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

harrier EV challenge Viral Video
ആനപ്പാറ കയറി മാത്രമല്ല, വിലയിലും റേഞ്ചിലുമൊക്കെ ഞെട്ടിച്ച് ഹാരിയര്‍.ഇവി; വിപണിയിലെത്തുന്ന വാഹനത്തിന്റെ ഫീച്ചറുകളറിയാം

ഉറവപ്പാറയിലെ ഓഫ്-റോഡിലൂടെ തന്നെയാണ് മൂന്ന് കാറുകളും മുകളിലെത്തിയത്. മഴക്കാലം കൂടിയായതിനാൽ ചുറ്റും മനോഹരമായ കാഴ്ചകളും കാണാം. കൂടെ ഹാരിയർ ഇവി പരസ്യത്തിൻ്റെ ഓഡിയോ ഉപയോഗിച്ചതിനാൽ തന്നെ പലരും ഇത് ആനപ്പാറയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്.

ഇൻസ്റ്റഗ്രാം വീഡിയോയുടെ കമൻ്റ് ബോക്സിൽ പലരും ആൾട്ടോ എങ്ങനെ മുകളിലെത്തി എന്ന സംശയവും ഉയർത്തുന്നുണ്ട്. എന്തായാലും ഹാരിയർ ഇവിയെ വെല്ലുവിളിക്കാൻ ഇപ്പോൾ ഈ വാഹനങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്ന് സാരം.

ഹാരിയർ ഇവിയുടെ സവിശേഷതകൾ

ഏഴ് എയര്‍ബാഗുകള്‍, ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍, ഹില്‍ ഹോള്ഡ് അസിസ്റ്റ്, മഴ സെന്‍സ് ചെയ്ത് പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, എല്ലാ വീലുകള്‍ക്കും ഡിസ്‌ക് ബ്രേക്ക് എന്നിവ സുരക്ഷ ഉറപ്പാക്കുന്നു. ഇതിന് പുറമെ ഓട്ടോ ഹെഡ്‌ലാംപുകളും അക്കൊസ്റ്റിക് അലേര്‍ട്ട് സിസ്റ്റവും സുരക്ഷാ വര്‍ധിപ്പിക്കുന്നു.

ഡുവല്‍ മോട്ടോര്‍ സെറ്റ് അപ്പാണ് എസ് യുവിയുടെ മറ്റൊരു പ്രത്യേകത. 155 എച്ച് പി ഫ്രണ്ട് മോട്ടോറും 234 എച്ച് പി റിയര്‍ മോട്ടോറുമാണ് നല്‍കുന്നത്. 504 എന്‍എം പീക്ക് ടോര്‍ക്കും ടാറ്റ ഉറപ്പു നല്‍കുന്നുണ്ട്. വാഹനത്തിന്റെ ലോഞ്ചിങ് വീഡിയോയലും ടോര്‍ക്ക് എത്രമാത്രം വാഹനം ഉറപ്പു നല്‍കുന്നുണ്ടെന്ന് കാണിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com