മാരുതി ഡിസയറിന് വില കൂടുന്നു

പെട്രോൾ വേരിയൻ്റുകൾക്ക് 5000 രൂപയാണ് കൂട്ടിയിരിക്കുന്നത്
മാരുതി ഡിസയറിന് വില കൂടുന്നു
Source: X
Published on: 
Updated on: 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മാരുതിയുടെ ജനപ്രിയ മോഡലുകളിലൊന്നായ ഡിസയറിന് വില കൂട്ടുന്നു. കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വിലയിൽ വിപണിയിൽ വ്യാപകമായ വർധനവ് ഉണ്ടായതിന് പിന്നാലെയാണ് ഡിസയറും വിലക്കയറ്റം പ്രഖ്യാപിച്ചത്.അടിസ്ഥാന മോഡലുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും മറ്റ് സിഎൻജി വേരിയൻ്റുകൾക്ക് 7500 രൂപ വരെ കൂട്ടിയിട്ടുണ്ട്. അതേസമയം പെട്രോൾ വേരിയൻ്റുകൾക്ക് 5000 രൂപയാണ് കൂട്ടിയിരിക്കുന്നത്.

പുതുക്കിയ നിരക്കുകൾ

മാരുതി സുസുക്കി ഡിസയർ LXI- 6.25 Lakh

മാരുതി സുസുക്കി ഡിസയർ VXI- 7.22 lakh

മാരുതി സുസുക്കി ഡിസയർ ZXI- 8.22 lakh

മാരുതി സുസുക്കി ഡിസയർ ZXI+- 8.91 lakh

മാരുതി ഡിസയറിന് വില കൂടുന്നു
വില 7.99 ലക്ഷം; വിൽപ്പനയിൽ 8 ലക്ഷം കടന്ന് ഈ ഫൈവ് സ്റ്റാർ എസ്‌യുവി

1.2 ലിറ്റർ Z-സീരീസ് 3-സിലിണ്ടർ നാച്ചുറലി-ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് മാരുതി സുസുക്കി ഡിസയർ പ്രവർത്തിക്കുന്നത്. ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റും ഇതിൽ ലഭ്യമാണ്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനും ഇതിൽ ലഭ്യമാണ് . മാരുതി സുസുക്കി ഡിസയറിന് മാനുവൽ വേരിയന്റുകൾക്ക് 24.79 കിലോമീറ്റർ മൈലേജും, എഎംടി ട്രിമ്മുകൾക്ക് 25.71 കിലോമീറ്റർ മൈലേജും, സിഎൻജി പതിപ്പിന് 33.73 കിലോമീറ്റർ മൈലേജും ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം.ഇതിന് പുറമേ, 6 എയർബാഗുകൾ, EBD സഹിതമുള്ള ABS, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ ഡീഫോഗർ തുടങ്ങിയ സവിശേഷതകളോടെയാണ് സ്റ്റാൻഡേർഡ് മോഡൽ ഇറക്കിയിട്ടുള്ളത്.

News Malayalam 24x7
newsmalayalam.com