
ജിഎസ്ടി പരിഷ്‌കരണത്തിന് പിന്നാലെ നവരാത്രിയോട് അനുബന്ധിച്ച് വാഹന വിപണിയില്‍ വന്‍ കുതിച്ച് കയറ്റം. രാജ്യത്തുടനീളം കാര്‍ നിര്‍മാതാക്കള്‍ക്ക് ഇത് നല്ല കാലമാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരാണ് കാര്‍ വാങ്ങാന്‍ ബുക്കിങ്ങുമായി എത്തുന്നത്.
ജിഎസ്ടി പരിഷ്‌കരണം വന്നതോടെ പാസഞ്ചര്‍ വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. നിരക്ക് പരിഷ്‌കരണം നിലവില്‍ വന്നതോടെ നവരാത്രിയുടെ ആരംഭ ദിവസമായ ഇന്ന് കാറുകളുടെ വില്‍പ്പന 30,000 കടന്നുവെന്ന് മാരുതി സുസുക്കി അറിയിച്ചു. അതേസമയം ഹ്യുണ്ടായി 11,000 ഡീലര്‍ ബില്ലിങ്ങുകളാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്ക് ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നാണ് റിപ്പോട്ട്. ആളുകളില്‍ പുതിയ വാഹനം എടുക്കുന്നതിലുള്ള താല്‍പ്പര്യം വര്‍ധിക്കുന്നതിന്റെ സാക്ഷ്യമാണ് ഹ്യുണ്ടായിലേക്ക് ആളുകള്‍ എത്തുന്നതെന്ന് ഹ്യുണ്ടായ് മോട്ടാര്‍ ഇന്ത്യ ലിമിറ്റഡിന്റെ സിഒഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
'ജിഎസ്ടി ആനുകൂല്യങ്ങള്‍ മുഴുവനായും നല്‍കുക എന്നതിലൂടെ ഉപഭോക്താക്കളുടെ ആഘോഷങ്ങളുടെ സന്തോഷങ്ങളില്‍ പങ്കുചേരുകയാണ് കമ്പനിയും,' തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
ജിഎസ്ടി പരിഷ്‌കരണത്തില്‍ വാഹനങ്ങള്‍ക്ക് വില കുറഞ്ഞതോടെ ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങള്‍ ബുക്ക് ചെയ്യാന്‍ ഷോറൂമുകളിലേക്ക് കുതിക്കുകയാണ്. മാരുതി സുസുക്കിക്ക്