വില കുറയുന്ന കാറുകളും ബൈക്കുകളും
വില കുറയുന്ന കാറുകളും ബൈക്കുകളും

ജിഎസ്ടി 2.0: കാറും ബൈക്കും വാങ്ങാന്‍ സുവര്‍ണാവസരം; വില കുറയുന്ന വാഹനങ്ങള്‍ ഏതൊക്കെ

ടാറ്റ മോട്ടേഴ്‌സില്‍ സഫാരി, ഹാരിയര്‍, നെക്‌സോണ്‍ എന്നീ മോഡലുകള്‍ക്ക് ഒരു ലക്ഷത്തി നാല്‍പ്പതിനായിരത്തോളം വില കുറയും
Published on

രാജ്യത്ത് പരിഷ്‌കരിച്ച ജിഎസ്ടി നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ മാറ്റം വരുന്നത് ആഡംബരേതര വാഹന വിപണിയിലാണ്. മഹീന്ദ്ര കമ്പനി വന്‍വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.യു.വി. മോഡലുകള്‍ക്കാണ് ഏറ്റവും വില കുറയുക. ബൊലേറോ നിയോ, ഥാര്‍, സ്‌കോര്‍പിയോ എന്നീ മോഡലുകള്‍ക്ക് ഒന്നര ലക്ഷത്തിന് അടുത്ത് വില കുറയും.

ടാറ്റ മോട്ടേഴ്‌സില്‍ സഫാരി, ഹാരിയര്‍, നെക്‌സോണ്‍ എന്നീ മോഡലുകള്‍ക്ക് ഒരു ലക്ഷത്തി നാല്‍പ്പതിനായിരത്തോളം വില കുറയും. മാരുതി കാറുകള്‍ക്ക് നാല്‍പ്പതിനായിരം മുതല്‍ എഴുപതിനായിരം രൂപ വരെയാണ് കുറയുക.

വില കുറയുന്ന കാറുകളും ബൈക്കുകളും
വരുന്നു ബജറ്റ് ഫ്രണ്ട്ലി ഇവി- എസ്‌യുവികൾ; ഇനി വിപണിയിൽ മത്സരം കടുക്കും

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍ക്ക് 40,000 രൂപ മുതല്‍ പ്രീമിയം ആഡംബര എസ്യുവികള്‍ക്ക് 30 ലക്ഷം രൂപ വരെ ഇളവുകളാണ് ലഭിക്കുക. കാറുകള്‍ക്ക് പുറമെ, ടൂ വീലറുകള്‍ക്കും വില കുറയും.

ഏതൊക്കെ വാഹനങ്ങള്‍ക്ക് എത്ര രൂപ വരെ കുറയുമെന്ന് നോക്കാം.

വില കുറയുന്ന കാറുകളും ബൈക്കുകളും
ആക്‌സസ്, അവെനിസ്, ജിഗ്‌സര്‍ തുടങ്ങി വാഹനങ്ങളില്‍ വന്‍ വിലക്കുറവുമായി സുസുകി മോട്ടോഴ്സ്; അറിയേണ്ടതെല്ലാം

മഹീന്ദ്ര - 1.56 ലക്ഷം രൂപ വരെ

ബൊലേറോ നിയോ - 1.27 ലക്ഷം വരെ

എക്‌സ് യു വി 3എക്‌സ്ഒ - 1.40 ലക്ഷം (പെട്രോള്‍), 1.56 ലക്ഷം (ഡീസല്‍)

ഥാര്‍ റേഞ്ച് - 1.35 ലക്ഷം

ഥാര്‍ റോക്‌സ് - 1.. ലക്ഷം

സ്‌കോര്‍പിയോ ക്ലാസിക്- 1.01 ലക്ഷം

സ്‌കോര്‍പിയോ എന്‍: 1.45 ലക്ഷം

XUV700: 1.43 ലക്ഷം

ടാറ്റ മോട്ടോഴ്സ് - 1.55 ലക്ഷം

ടിയാഗോ: 75,000

ടിഗോര്‍: 80,000

ആള്‍ട്രോസ്: 1.10 ലക്ഷം

പഞ്ച്: 85,000 രൂപ

നെക്സോണ്‍: 1.55 ലക്ഷം

ഹാരിയര്‍: 1.40 ലക്ഷം

സഫാരി: 1.45 ലക്ഷം

കര്‍വ്: 65,000

ടൊയോട്ട - 3.49 ലക്ഷം

ഫോര്‍ച്യൂണര്‍: 3.49 ലക്ഷം

ലെജന്‍ഡര്‍: 3.34 ലക്ഷം

ഹിലക്സ്: 2.52 ലക്ഷം

വെല്‍ഫയര്‍: 2.78 ലക്ഷം

കാമ്രി: 1.01 ലക്ഷം

ഇന്നോവ ക്രിസ്റ്റ: 1.80 ലക്ഷം

ഇന്നോവ ഹൈക്രോസ്: 1.15 ലക്ഷം

മറ്റ് മോഡലുകള്‍: 1.11 ലക്ഷം

റേഞ്ച് റോവര്‍ - 30.4 ലക്ഷം രൂപ

റേഞ്ച് റോവര്‍ 4.4P SV LWB: 30.4 ലക്ഷം

റേഞ്ച് റോവര്‍ 3.0D SV LWB: 27.4 ലക്ഷം

റേഞ്ച് റോവര്‍ 3.0P ഓട്ടോബയോഗ്രഫി: 18.3 ലക്ഷം

റേഞ്ച് റോവര്‍ സ്പോര്‍ട് 4.4 SV എഡിഷന്‍ 2: 19.7 ലക്ഷം

വെലാര്‍ 2.0D/2.0P ഓട്ടോബയോഗ്രഫി: 6 ലക്ഷം

ഇവോക്ക് 2.0D/2.0P ഓട്ടോബയോഗ്രഫി: 4.6 ലക്ഷം

ഡിഫന്‍ഡര്‍ ശ്രേണി: 18.6 ലക്ഷം രൂപ വരെ

ഡിസ്‌കവറി: 9.9 ലക്ഷം രൂപ വരെ

ഡിസ്‌കവറി സ്പോര്‍ട്: 4.6 ലക്ഷം രൂപ

കിയ - 4.48 ലക്ഷം രൂപ വരെ കിഴിവ്

സോണറ്റ്: രൂപ 1.64 ലക്ഷം വിലക്കുറവ്

സിറോസ്: 1.86 ലക്ഷം രൂപ

സെല്‍റ്റോസ്: 75,372 രൂപ

കാരന്‍സ്: 48,513 രൂപ

കാരന്‍സ് ക്ലാവിസ്: 78,674 രൂപ

കാര്‍ണിവല്‍: 4.48 ലക്ഷം രൂപ

സ്‌കോഡ - 5.8 ലക്ഷം രൂപ വരെ

കോഡിയാക്: 3.3 ലക്ഷം രൂപ ജിഎസ്ടി കുറവ് + 2.5 ലക്ഷം രൂപ ഉത്സവ ഓഫറുകള്‍

കുഷാക്ക്: 66,000 രൂപ ജിഎസ്ടി കുറവ് + 2.5 ലക്ഷം രൂപ ഉത്സവ ഓഫറുകള്‍

സ്ലാവിയ: 63,000 രൂപ ജിഎസ്ടി കുറവ് + 1.2 ലക്ഷം രൂപ ഉത്സവ ഓഫറുകള്‍

ഹ്യുണ്ടായ് - 2.4 ലക്ഷം രൂപ വരെ കുറവ്

ഗ്രാന്‍ഡ് ഐ10 നിയോസ്: 73,808 രൂപ കുറവ്

ഔറ: 78,465 രൂപ കുറവ്

എക്സ്റ്റര്‍: 89,209 രൂപ കുറവ്

i20: 98,053 രൂപ കുറവ് (എന്‍-ലൈന്‍ രൂപ 1.08 ലക്ഷം)

വെന്യൂ: 1.23 ലക്ഷം രൂപ കുറവ് (എന്‍-ലൈന്‍ 1.19 ലക്ഷം രൂപ)

വെര്‍ണ: 60,640 രൂപ കുറവ്

ക്രേറ്റ: 72,145 രൂപ കുറവ് (എന്‍-ലൈന്‍ 71,762 രൂപ)

അല്‍കാസര്‍: 75,376 രൂപ കുറവ്

ടക്സണ്‍: 2.4 ലക്ഷം രൂപ കുറവ്

റെനോ - 96,395 രൂപ വരെ കുറവ്

കൈഗര്‍: 96,395 രൂപ കുറവ്

മാരുതി സുസുക്കി - 2.25 ലക്ഷം രൂപ വരെ കുറവ്

ആള്‍ട്ടോ കെ10: 40,000 രൂപ കുറവ്

വാഗണ്‍ആര്‍: 57,000 രൂപ കുറവ്

സ്വിഫ്റ്റ്: 58,000 രൂപ കുറവ്

ഡിസയര്‍: 61,000 രൂപ കുറവ്

ബലേനോ: 60,000 രൂപ കുറവ്

ഫ്രാന്‍ക്‌സ്: 68,000 രൂപ കുറവ്

ബ്രെസ്സ: 78,000 രൂപ കുറവ്

ഇക്കോ: 51,000 രൂപ കുറവ്

എര്‍ട്ടിഗ: 41,000 രൂപ കുറവ്

സെലേറിയോ: 50,000 രൂപ കുറവ്

എസ്-പ്രസ്സോ: 38,000 രൂപ കുറവ്

ഇഗ്‌നിസ്: 52,000 രൂപ കുറവ്

ജിംനി: 1.14 ലക്ഷം രൂപ കുറവ്

എക്‌സ്എല്‍6: 35,000 രൂപ കുറവ്

ഇന്‍വിക്ടോ: 2.25 ലക്ഷം രൂപ കുറവ്

നിസ്സാന്‍ - ഒരു ലക്ഷം രൂപ വരെ കിഴിവ്

മാഗ്‌നൈറ്റ് വിസ എംടി: ഇപ്പോള്‍ 6 ലക്ഷത്തില്‍ താഴെ

മാഗ്‌നൈറ്റ് സിവിടി ടെക്‌ന: 97,300 രൂപ കുറവ്

മാഗ്‌നൈറ്റ് സിവിടി ടെക്‌ന+: 1,00,400 രൂപ കുറവ്

സിഎന്‍ജി റിട്രോഫിറ്റ് കിറ്റ്: ഇപ്പോള്‍ 71,999 രൂപ (3,000 രൂപ കുറവ്)

ഹോണ്ട - 72,800 രൂപ വരെ കിഴിവ്

ഹോണ്ട അമേസ് രണ്ടാം തലമുറ: 72,800 രൂപ വരെ കിഴിവ്

ഹോണ്ട അമേസ് മൂന്നാം തലമുറ: 95,500 രൂപ വരെ

ഹോണ്ട എലിവേറ്റ്: 58,400 രൂപ വരെ

ഹോണ്ട സിറ്റി: 57,500 രൂപ വരെ

വില കുറഞ്ഞ ബൈക്കുകള്‍

ഹോണ്ട ഇരുചക്ര വാഹനങ്ങള്‍ക്ക് - 18,887 രൂപ വരെ കിഴിവ് (350 സിസിയില്‍ താഴെ)

ആക്ടിവ 110: 7,874 രൂപ

ഡിയോ 110: 7,157 രൂപ

ആക്ടിവ 125: 8,259 രൂപ

ഡിയോ 125: 8,042 രൂപ

ഷൈന്‍ 100: 5,672 രൂപ

ഷൈന്‍ 100 ഉത: 6,256 രൂപ

ലിവോ 110: 7,165 രൂപ

ഷൈന്‍ 125: 7,443 രൂപ

ടജ125: 8,447 രൂപ

CB125 ഹോര്‍നെറ്റ്: 9,229 രൂപ

യൂണികോണ്‍: 9,948 രൂപ

ടജ160: 10,635 രൂപ

ഹോര്‍നെറ്റ് 2.0: 13,026 രൂപ

NX200: 13,978 രൂപ

CB350 H'ness: 18,598 രൂപ

CB350RS: 18,857 രൂപ കുറവ്

CB350: 18,887 രൂപ കുറവ്

News Malayalam 24x7
newsmalayalam.com