ഇപ്പോൾ ചർച്ചയിൽ നിറയുന്നത് പോളോ കാറാണ്. പക്ഷെ 1975 മുതൽ ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ നിർമ്മിക്കുന്ന ഒരു സൂപ്പർമിനി കാറായ പോളോ ആള് നിസാരക്കാരനല്ല. ഇന്ത്യൻ വാഹന വിപണിയിൽ ഏറെ ആരാധകരുള്ള മോഡലാണ് പോളോ. ഫോക്സ്‍വാഗന്റെ ഇന്ത്യയിലെ ആദ്യ കാറാണ് പോളോ. 2009-ൽ പുറത്തിറങ്ങി ഇപ്പോഴും കാര്യമായ മാറ്റം സംഭവിക്കാത്ത പോളോ റോഡുകളിലുണ്ട്. കൃത്യമായി അപ്ഡേറ്റ് ചെയ്ത് പുതുമോഡലുകളായും എത്തുന്നുണ്ട്.
2009-ൽ ഇന്ത്യയിലെത്തി 5 വർഷങ്ങൾക്ക് ശേഷം 2014-ലാണ് ഫോക്സ്‌വാഗൺ ആദ്യമായി പോളോയ്ക്ക് ചെറിയൊരു മെയ്ക്ഓവർ നൽകിയത്. രൂപകല്പനയിൽ കാര്യമായ മാറ്റമില്ലെങ്കിലും ഇപ്പോഴും വിപണിയിൽ ഏറെ ആവശ്യക്കാരുള്ള മോഡലാണ് പോളോ. അടിമുടി മാറ്റത്തോടെയാണ് പോളോയുടെ ആറാം തലമുറ വിപണിയിലെത്തിയത്. 108.5 ബിഎച്ച്പി പവറും 175 എന്‍എം ടോര്‍ക്കും പിന്നെ 6-സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുമുള്ള പോളോ ജിടിയും ഇപ്പോൾ ബിഎസ്6 വരെ എത്തി നിൽക്കുന്നു പോളോ.
പോളോയുടെ ആറിൽ അധികം വേരിയന്റുകൾ പുറത്തിറങ്ങിയിട്ടുണ്ട്. കാലത്തിനുസരിച്ച് വരുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടാണ് നിർമാതാക്കൾ പോളോയെ അപ്ഡേറ്റ് ചെയ്ത് എത്തിക്കുന്നത്. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന പോളോയെ മാർച്ചിൽ തന്നെ ഫോക്സ്‌വാഗൺ ഇന്ത്യ ലോഞ്ച് ചെയ്തിരുന്നു. നിലവിലുള്ള എൻജിൻ പരിഷ്കരിക്കുകയല്ല മറിച്ച് കൃത്യമായ മാറ്റങ്ങൾ വരുത്തിയാണ് പുതിയ മോഡൽ എത്തിക്കുന്നത്. ഈ വർഷം വിപണിയിലെത്തിയ ബിഎസ്6 ഫോക്സ്‌വാഗൺ പോളോ ഇപ്പോൾ താരമാണ്. ബിഎസ്4 പോളോയെ ചലിപ്പിച്ചിരുന്ന 1.2-ലിറ്റർ TSI, 1.6-ലിറ്റർ MPI പെട്രോൾ എഞ്ചിനുകൾക്ക് പകരം ഫോക്സ്‌വാഗൺ EA 211 എൻജിൻ കുടുംബത്തിൽ നിന്നുള്ള 1.0-ലിറ്റർ പെട്രോൾ എൻജിനാണ് പുത്തൻ പോളോയിൽ.
ട്രെൻഡ്ലൈൻ, കംഫർട്ട്ലൈൻ, ഹൈലൈൻ പ്ലസ് വേരിയന്റുകളിൽ പുത്തൻ 1.0-ലിറ്റർ MPI നാച്ചുറലി അസ്പിറേറ്റഡ് 3 സിലിണ്ടർ പെട്രോൾ എൻജിനാണ്. അതെ സമയം പോളോയുടെ ഹൈലൈൻ പ്ലസ്, GT ലൈൻ വേരിയന്റുകൾക്ക് 108 ബിഎച്ച്പി പവറും 175 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റർ TSI ടർബോ-പെട്രോൾ 3 സിലിണ്ടർ എൻജിനാണ്.
ബിഎസ്6 പോളോയുടെ അടിസ്ഥാന വേരിയന്റുകളുടെ വില വർദ്ധിച്ചിട്ടില്ല എന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അതെ സമയം ചില ഉയർന്ന വേരിയന്റുകളുടെ വില Rs 4,000 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്. പോളോ ജിടി ലൈൻ വേരിയന്റിന്റെ വില മുൻ മോഡലിനേക്കാൾ Rs 17,000 രൂപയോളം കുറവാണ്.
പോളോയുടെ ഒരു മോഡലിലും സുരക്ഷാ ക്രമീകരണങ്ങൾക് പിശുക്കില്ല. സീറ്റ്‌ബെൽറ്റ് റിമൈൻഡർ, പുറകിലെ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലെർട്ട് സംവിധാനം എന്നിവ ഇപ്പോൾ എല്ലാ പോളോ വേരിയന്റിലും ഉൾപെടുത്തിയിട്ടുണ്ട്. ഇരട്ട എയർബാഗുകൾ, എബിഎസ് എന്നിവ ഇതിനകം തന്നെ എല്ലാ പോളോ വേരിയന്റുകളിലുമുണ്ട്. ഓരോ മോഡലിലും സുരക്ഷാക്രമീകരണങ്ങൾ നൂതനമാക്കുന്നതിലും നിർമാതാക്കൾ ശ്രദ്ധ ചെലുത്തുന്നു.
പോളോ വേരിയന്റുകളും വിലവിവരങ്ങളും;
പോളോ 1.0 എംപിഐ ട്രെൻഡ്ലൈൻ bsiv
(ബേസ് മോഡൽ)
999 സിസി, മാനുവൽ, പെടോള്, 18.78 കെഎംപിഎൽ
₹5.83 ലക്ഷം*
പോളോ 1.0 എംപിഐ ട്രെൻഡ്ലൈൻ
999 സിസി, മാനുവൽ, പെടോള്, 17.74 കെഎംപിഎൽ
₹6.45 ലക്ഷം*
പോളോ 1.0 എംപിഐ കംഫോർട്ടീൻ bsiv
999 സിസി, മാനുവൽ, പെടോള്, 18.78 കെഎംപിഎൽ
₹6.76 ലക്ഷം*
പോളോ 1.5 ടിഡിഐ ട്രെൻഡ്ലൈൻ
(ബേസ് മോഡൽ)
1498 സിസി, മാനുവൽ, ഡീസൽ, 20.14 കെഎംപിഎൽ
₹7.34 ലക്ഷം*
പോളോ 1.0 എംപിഐ കംഫോർട്ടീൻ
999 സിസി, മാനുവൽ, പെടോള്, 17.74 കെഎംപിഎൽ
₹7.42 ലക്ഷം*
പോളോ 1.0 എംപിഐ ഹൈലൈൻ പ്ലസ് bsiv
999 സിസി, മാനുവൽ, പെടോള്, 18.78 കെഎംപിഎൽ
₹7.76 ലക്ഷം*
പോളോ ടർബോ എഡിഷൻ
999 സിസി, മാനുവൽ, പെടോള്, 18.24 കെഎംപിഎൽ
₹7.80 ലക്ഷം*
പോളോ 1.0 ടിഎസ്ഐ കംഫർട്ട്‌ലൈൻ
999 സിസി, മാനുവൽ, പെടോള്
₹7.80 ലക്ഷം*
പോളോ ടിഎസ്ഐ എഡിഷൻ
999 സിസി, മാനുവൽ, പെടോള്, 18.78 കെഎംപിഎൽ
₹7.89 ലക്ഷം*
പോളോ 1.5 ടിഡിഐ കംഫോർട്ടീൻ
1498 സിസി, മാനുവൽ, ഡീസൽ, 20.14 കെഎംപിഎൽ
₹8.52 ലക്ഷം*
പോളോ 1.0 ടിഎസ്ഐ കംഫർട്ട്‌ലൈൻ എടി
999 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.47 കെഎംപിഎൽ
₹8.93 ലക്ഷം*
പോളോ 1.0 ടിഎസ്ഐ ഹൈലൈൻ പ്ലസ്
999 സിസി, മാനുവൽ, പെടോള്, 18.24 കെഎംപിഎൽ
₹8.98 ലക്ഷം*
പോളോ ചുവപ്പും വെള്ളയും പതിപ്പ്
999 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.47 കെഎംപിഎൽ
₹9.20 ലക്ഷം*
പോളോ 1.5 ടിഡിഐ ഹൈലൈൻ പ്ലസ്
1498 സിസി, മാനുവൽ, ഡീസൽ, 20.14 കെഎംപിഎൽ
₹9.31 ലക്ഷം*
പോളോ ജിടി ടിഎസ്ഐ bsiv
1197 സിസി, ഓട്ടോമാറ്റിക്, പെടോള്
₹9.76 ലക്ഷം*
പോളോ ജിടി 1.5 ടിഡിഐ
(മുൻനിര മോഡൽ)
1498 സിസി, മാനുവൽ, ഡീസൽ, 21.49 കെഎംപിഎൽ
₹9.88 ലക്ഷം*
പോളോ 1.0 ടിഎസ്ഐ ഹൈലൈൻ പ്ലസ് എ.ടി
999 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.47 കെഎംപിഎൽ
₹10 ലക്ഷം*
പോളോ ജിടി 1.0 ടിഎസ്ഐ മാറ്റ് പതിപ്പ്
999 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.47 കെഎംപിഎൽ
₹10 ലക്ഷം*
പോളോ ജിടി 1.0 ടിഎസ്ഐ
999 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.47 കെഎംപിഎൽ
₹10.25 ലക്ഷം*
പോളോ legend എഡിഷൻ
(മുൻനിര മോഡൽ)
999 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.47 കെഎംപിഎൽ
₹10.25 ലക്ഷം*