ഇവി ഉടനില്ല, പക്ഷെ, സ്‌കോഡയ്ക്ക് ഇന്ത്യയില്‍ വേറെ പ്ലാനുണ്ട്

ഇലക്ട്രിക് വാഹനങ്ങള്‍ ഉടൻ വേണ്ടെന്നാണ് കമ്പനി തീരുമാനം
ഇവി ഉടനില്ല, പക്ഷെ, സ്‌കോഡയ്ക്ക് ഇന്ത്യയില്‍ വേറെ പ്ലാനുണ്ട്
Published on

കൂടുതല്‍ ആഗോള മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി സ്‌കോഡ. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ആഗോള മോഡലുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനാണ് പദ്ധതി. ഈ വര്‍ഷം ഒക്ടവായി അവതരിപ്പിച്ചതു പോലെ അടുത്ത വര്‍ഷവും പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും.

ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നത് തത്കാലം ഉണ്ടാകില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണയില്‍ നിലവില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് സ്‌കോഡയ്ക്കുള്ളത്. 025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 61,607 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2022-ലെ 53,721 യൂണിറ്റ് വാര്‍ഷിക വില്‍പ്പന എന്ന റെക്കോര്‍ഡാണ് മറികടന്നത്.

ഇവി ഉടനില്ല, പക്ഷെ, സ്‌കോഡയ്ക്ക് ഇന്ത്യയില്‍ വേറെ പ്ലാനുണ്ട്
'രാജ്യത്ത് മൂന്ന് കോടി ഹാപ്പി കസ്റ്റമേഴ്സ്'; ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ യാത്രാ വാഹന നിർമാതാക്കളായി മാരുതി സുസുക്കി

അടുത്ത വര്‍ഷം സ്‌കോഡ കൈലാഖ് ശ്രേണിയില്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തും. ഇതിനൊപ്പം കുഷാക്ക്, സ്ലാവിയ മോഡലുകളുടെ അപ്‌ഡേറ്റുകളും എത്താന്‍ സാധ്യതയുണ്ട്.

ഇവി ഉടനില്ല, പക്ഷെ, സ്‌കോഡയ്ക്ക് ഇന്ത്യയില്‍ വേറെ പ്ലാനുണ്ട്
വിലയാണോ വില്ലൻ? എങ്കിൽ ഈ കാറുകൾ പരിഗണിക്കാം, ബജറ്റിൽ നിൽക്കും

കൈലാഖ്, കുഷാക്ക്, സ്ലാവിയ മോഡലുകള്‍ ഇന്ത്യയിലാണ് നിര്‍മിച്ചത്. ഒക്ടാവിയ, കോഡിയാക് എന്നീ മോഡലുകളാണ് ഇറക്കുമതി ചെയ്തത്. 7 ലക്ഷം മുതല്‍ 40 ലക്ഷത്തിന് മുകളിലുള്ള ഉല്‍പ്പന്നങ്ങളാണ് നിലവില്‍ വിപണിയിലുള്ളത്.

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന വില്‍പ്പനയിലെ മുന്നേറ്റം നവംബറിലും ഡിസംബറിലും തുടരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com